Site iconSite icon Janayugom Online

ജാർഖണ്ഡിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് പേർ ശ്വാസംമുട്ടി മരിച്ചു

ജാർഖണ്ഡിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ നാല് പേർ ശ്വാസംമുട്ടി മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ സ​ഹോദരങ്ങളാണ്. സഹോദരന്മാരായ അജയ് ചൗധരി (50), ചന്ദ്രശേഖർ ചൗധരി (42), രാജു ശേഖർ ചൗധരി (55), മാൽതു റാം എന്നിവരാണ് മരിച്ചത്. നവാഡ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ഡിഐജി (പാലമു റേഞ്ച്) നൗഷാദ് ആലം പറഞ്ഞു. സെപ്റ്റിക് ടാങ്കിന്റെ മൂടി തുറക്കുന്നതിനിടെ വിഷവാതകങ്ങൾ ശ്വസിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.

Exit mobile version