Site iconSite icon Janayugom Online

ബസിൽ‌ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവുമായി യുവതി ഉൾ‌പ്പെടെ നാലുപേര്‍ കൊല്ലത്ത് പിടിയിൽ‌

ട്രെയിൻ മാർഗം എത്തിച്ച 8 കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ നാലുപേരെ കൊല്ലത്ത് പിടികൂടി. ബസിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. തമിഴ്നാട് തിരുപ്പൂർ സ്വദേശിനി ലക്ഷ്മി, കൊല്ലം ചാരുംമൂട് സ്വദേശി അരുണ്‍, താമരക്കുളം സ്വദേശി സെനില്‍ രാജ്, പെരുമ്പുഴ സ്വദേശി രഞ്ജിത്ത് എന്നിവരാണ് കുണ്ടറ ഏഴാംകുറ്റി ഇഎസ്ഐ ആശുപത്രിക്ക് സമീപത്തുവെച്ച്‌ പൊലീസിന്റെ പിടിയിലായത്.

ആന്ധ്രാ പ്രദേശിൽ നിന്നും ട്രെയിൻ മാർഗം കൊല്ലത്തേക്ക് എത്തിച്ച കഞ്ചാവ് ബസില്‍ കുണ്ടറയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. റൂറല്‍ ഡാൻസാഫ് സംഘവും കുണ്ടറ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

Exit mobile version