Site iconSite icon Janayugom Online

ആൾമാറാട്ടം നടത്തി വീട്ടുവോട്ട്: നാലുപേർ അറസ്റ്റിൽ

arrestarrest

പെരുവയലിൽ ആൾമാറാട്ടം നടത്തി വീട്ടുവോട്ട് ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. സ്പെഷ്യൽ പോളിങ് ഓഫിസർ കെ ടി മഞ്ജുഷ, പോളിങ് ഓഫിസർ സി വി ഫെഹ്മിദ, മൈക്രോ ഒബ്സർവർ പി കെ അനീസ്, ബിഎല്‍ഒ ഹരീഷ് കുമാർ എന്നിവരെയാണ് മാവൂർ എസ്ഐ പി എൻ മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.

കഴി‍ഞ്ഞ ദിവസം കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലുൾപ്പെട്ട കുന്ദമംഗലം നിയോജക മണ്ഡലത്തിൽ 84-ാം നമ്പർ ബൂത്തിലെ ക്രമനമ്പർ 74 പ്രകാരമുള്ള വോട്ടർക്ക് അനുവദിച്ചിരുന്ന തപാൽവോട്ട് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ആളുമാറി ചെയ്തുവെന്നാണ് കുറ്റം.
ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ ജനപ്രാതിനിധ്യ നിയമം 134(1) പ്രകാരം കേസെടുത്തത്. സംഭവത്തിൽ നാലുപേരെയും നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. 

പെരുവയൽ പഞ്ചായത്തിലെ കായലം കൊടശേരിതാഴം പായംപുറത്ത് ജാനകി അമ്മ (91)യുടെ വീട്ടുവോട്ട് ക്രമനമ്പർ 101 ആയ കൊടശേരി ജാനകി അമ്മ (80)യെ കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു. എൽഡിഎഫ് ബൂത്ത് ഏജന്റ് തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും ഉദ്യോഗസ്ഥർ തിരുത്താൻ തയ്യാറായിരുന്നില്ല. തുടർന്ന് നല്‍കിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. വോട്ട് നഷ്ടപ്പെട്ട ജാനകിയമ്മയും പരാതി നൽകിയിരുന്നു. 

Eng­lish Summary:Four per­sons arrest­ed for imper­son­at­ing the house vote
You may also like this video

Exit mobile version