Site icon Janayugom Online

പ്രധാനമന്ത്രി ആവാസ് യോജന തുക കൈപ്പറ്റിയ ശേഷം നാല് സ്ത്രീകൾ കാമുകന്മാരുമായി ഒളിച്ചോടി; ഭര്‍ത്താക്കന്മാര്‍ ‍ഞെട്ടലില്‍

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പണം കൈപ്പറ്റി ഭർത്താവിനെ ഉപേക്ഷിച്ച് വിവാഹിതരായ നാല് സ്ത്രീകൾ ഉത്തർപ്രദേശിലെ കാമുകന്മാരോടൊപ്പം വീട്ടിൽ നിന്ന് ഒളിച്ചോടി. ഭര്‍ത്താക്കന്‍മാരെ ഇതു ഞെട്ടിച്ചിരിക്കുകയാണ് .

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവരുംതാഴ്ന്ന, ഇടത്തരം വരുമാനമുള്ളവരുമായ ദരിദ്രർക്കിടയിലെ വീടില്ലാത്ത അവസ്ഥയ്ക്ക് പരിഹാരത്തിനായി ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാരിന്റെ ഒരു പ്രധാന പദ്ധതിയാണ് പിഎംഎവൈ. പദ്ധതി പ്രകാരം, ഗുണഭോക്താക്കൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുന്നതിനായി സർക്കാർ പണം അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നു.പി‌എം‌എ‌വൈ പ്രകാരം കുടുംബനാഥൻ വീടിന്റെ ഉടമയോ, വീട്ടിലെ മറ്റ് പ്രധാനവയക്തിയോ ആകണമെന്നത് കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്.

പദ്ധതിയുടെ ഗുണഭോക്താക്കളായ നാല് സ്ത്രീകൾ , അവരുടെ അക്കൗണ്ടിൽ 50,000 രൂപ ഗ്രാന്റ് വന്നയുടൻ അവർ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകന്‍മാര്‍ക്കൊപ്പം ഒളിച്ചോടുകയായിരുന്നു.നിർമ്മാണം ആരംഭിക്കാത്തതിനാൽ ജില്ലാ നഗര വികസന ഏജൻസിയിൽ(ഡിയുഡിഎ) നിന്ന് മുന്നറിയിപ്പ് ലഭിച്ചു തുടര്‍ന്നാണ് കിട്ടിയതുകയുമായി ഭാര്യമാര്‍ കാമുകന്‍മാര്‍ക്കൊപ്പം ഒളിച്ചോടിയ വിവരം വെളിച്ചത്താകുന്നത്.ബെൽഹാര, ബങ്കി, സെയ്ദ്പൂർ, സിദ്ധൗർ എന്നിവിടങ്ങളിലെ നാല് സ്ത്രീകളാണ് ഒളിച്ചോടിയത്.

അതിനാല്‍ അടുത്ത ഗഡു അവരുടെഅക്കൗണ്ടിലേക്ക് അയക്കരുതെന്നാണ് ഇപ്പോള്‍ ഭര്‍ത്താക്കന്മാര്‍ ഡിയുഡിഎ പ്രോജക്‌ട് ഓഫീസറോട് ആവശ്യപ്പെട്ടത്. വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാത്ത സാഹചര്യത്തിലാണ് ഈ വിചിത്രമായ സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. വീടുപണി ഉടൻ ആരംഭിക്കണമെന്ന് ഡിയുഡിഎ പ്രോജക്ട് ഓഫീസർ നോട്ടീസ് അയച്ചെങ്കിലും നോട്ടീസ് നൽകിയിട്ടും വീടുപണിനടക്കാത്തതിനെ തുടര്‍ന്നാണ് ഒളിച്ചോട്ടം വെളിയിലായത്.തുടര്‍ന്നാണ് ഒളിച്ചോടിയസ്ത്രീകളുടെ ഭർത്താക്കന്മാർ ഓഫീസിലെത്തി അധികാരികളോട് പറഞ്ഞു, തങ്ങളുടെ ഭാര്യമാർ കാമുകന്മാരോടൊപ്പം പോയെന്നും രണ്ടാം ഗഡു ക്രെഡിറ്റ് ചെയ്യരുതെന്നും ആവശ്യപ്പെട്ടത്.

ഈ ഗുണഭോക്താക്കളുടെ പണം എങ്ങനെ തിരിച്ചുപിടിക്കുമെന്നറിയാതെ കുഴങ്ങുകയാണ് ജില്ലാ ഉദ്യോഗസ്ഥർ.പിഎംഎവൈ പദ്ധതി പ്രകാരം ബരാബങ്കി ജില്ലയിൽ 1604 വീടുകളുടെ നിർമാണത്തിന് അംഗീകാരം ലഭിച്ചു.അനുമതി ലഭിച്ചവർക്കെല്ലാം ആദ്യഗഡു വകുപ്പ് വിതരണം ചെയ്തു.അന്വേഷണത്തിൽ 40 പേർ ഇതുവരെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥർ നോട്ടീസ് നൽകുകയും വീടിന്റെ നിർമാണം ഉടൻ ആരംഭിക്കാൻ ഉത്തരവിടുകയും ചെയ്തു.

ഇവരുടെ ഭാര്യമാരെ അനുനയിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുവരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ പണമായതിനാൽ ദുരുപയോഗം ചെയ്യരുത്, അങ്ങനെയാണെങ്കിൽ വകുപ്പ് ഉചിതമായ നടപടി സ്വീകരിക്കും,പ്രോജക്ട് ഓഫീസർ സൗരഭ് ത്രിപാഠി ത്രിപാഠി അഭിപ്രായപ്പെട്ടു.ആശയക്കുഴപ്പത്തിലായ ഭർത്താക്കന്മാർക്ക് ഇപ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ ഉഴലുകയാണ് 

Eng­lish Summary:
Four women abscond with lovers after receiv­ing Prad­han Mantri Awas Yojana funds; Hus­bands are shocked
You may also like this video:

Exit mobile version