Site iconSite icon Janayugom Online

ഓട്ടോയിൽ യാത്രചെയ്യുന്നതിനിടെ തല പുറത്തേക്കിട്ടു: പോസ്റ്റിലിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം

kuttykutty

ഓട്ടോയില്‍ സഞ്ചരിക്കവെ തല പുറത്തേക്കിട്ടുണ്ടായ അപകടത്തില്‍ നാലുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. ഇലക്ട്രിക്ക് പോസ്റ്റിൽ തലയിടിച്ചാണ് അപകടമുണ്ടായത്. വെഞ്ഞാറമൂട് തേമ്പാംമൂട് തലേക്കുന്നിൽ ദീപുവിന്റെയും ശാന്തികൃഷ്ണയുടെയും മകൻ വൈഷ്ണവ് ആണ് മരിച്ചത്. അമ്മയോടൊപ്പം ഓട്ടോയിൽ പോകുകയായിരുന്നു വൈഷ്ണവ്. മൂന്നാനക്കുന്നില്‍ ഇരുവരും സഞ്ചരിച്ചിരുന്ന ഓട്ടോ മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നത് നോക്കുന്നതിനിടെ വൈഷ്ണവിന്റെ തല റോഡ് സൈഡിലുണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റിലിടിക്കുകയായിരുന്നു. അപകടം സംഭവിച്ച ഉടൻ കുട്ടിയെ വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. വേറ്റിനാട് എം ജി എം സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയാണ് വൈഷ്ണവ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. 

You may also like this video

Exit mobile version