Site iconSite icon Janayugom Online

നാലുവയസുകാരി സെപ്റ്റിക് ടാങ്കിൽ വീണ് മരിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

തമിഴ്‌നാട്ടിൽ നാലുവയസുകാരി സ്‌കൂളിലെ സെപ്റ്റിക്ക് ടാങ്കിൽ വീണു മരിച്ചു. സംഭവത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
കുട്ടി പഠിച്ച സ്‌കൂളിലെ പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ, വക്താവ് അടക്കമാണ് അറസ്റ്റിലായത്. വില്ലുപുരം സെന്റ് മേരീസ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലാണ് കഴിഞ്ഞ ദിവസം ദാരുണമായ സംഭവമുണ്ടായത്. എൽകെജി വിദ്യാർഥിനി ലിയ ലക്ഷ്മിയാണ് സ്‌കൂൾ കോമ്പൌണ്ടിലെ സെപ്റ്റിക്ക് ടാങ്കിൽ വീണ് മരിച്ചത്. സ്‌കൂളിലെ ശുചിമുറിയിൽ പോയി വരുമ്പോഴാണ് കുട്ടി അപകടത്തിൽപെട്ടത്. 

തിരികെ ക്ലാസ് മുറിയിലേക്ക് വരുമ്പോൾ കുട്ടി കാൽവഴുതി വീഴുകയായിരുന്നു. ശുചിമുറിയിൽ അധിക സമയം കഴിഞ്ഞിട്ടും കുട്ടി തിരികെ ക്ലാസ്സ് മുറിയിലേക്ക് വരാഞ്ഞതോടെ ടീച്ചർ കാര്യം തിരക്കിയപ്പോഴാണ് കുട്ടിയെ സെപ്റ്റിക് ടാങ്കിൽ വീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധം നടത്തി. അതേസമയം മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്‍നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Exit mobile version