Site icon Janayugom Online

നാലുവയസുകാരിക്ക് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്

കൊന്നക്കാട് നാലുവയസുകാരിക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്ക്. ചെരുമ്പക്കോട് അങ്കണവാടിയില്‍ വച്ചാണ് ജ്ഞാനേശ്വരിക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്. കുട്ടിയുടെ കഴുത്തിനും നെറ്റിയിലും വലതുകണ്ണിനടുത്തും തലയിലും മുറിവുണ്ട്.

വൈകുന്നേരം ശൗചാലയത്തില്‍ പോകാനായി പുറത്തിറങ്ങിയ കുട്ടിയെ പരസരത്തുണ്ടായിരുന്ന നായ കടിക്കുകയായിരുന്നു. അങ്കണവാടി ടീച്ചര്‍ ആശയുടെ നേതൃത്വത്തില്‍ ഉടന്‍ കുട്ടിയെ വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.

Eng­lish Sum­ma­ry: Four-year-old girl injured in stray dog attack
You may also like this video

Exit mobile version