Site icon Janayugom Online

റെയിൽവേ സ്റ്റേഷനിൽ പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

മഹാരാഷ്ട്രയിലെ റെയിൽവേ സ്റ്റേഷനിൽ പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മുപ്പത്തിയഞ്ചുകാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉല്ലാസ് നഗർ റെയിൽവേ സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ റെയിൽവേ ക്വാര്‍ട്ടേഴ്സിലെ ആളൊഴിഞ്ഞ മുറിയിലേക്ക് ഭീഷണിപ്പെടുത്തി കൊണ്ടുപോയി പ്രതി പീഡിപ്പിച്ചത്. അതിക്രമത്തെ എതിർത്ത പെൺകുട്ടിയെ പ്രതി ഹാമർ ഉപയോഗിച്ച് അടിച്ചു.തുടര്‍ന്ന് കുട്ടിയുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ റെയിൽവേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ENGLISH SUMMARY:Fourteen-year-old girl threat­ened and tor­tured at rail­way sta­tion; Defen­dant arrested
You may also like this video

Exit mobile version