കുക്കീസ് ഉപയോഗത്തില്‍ നിബന്ധനകള്‍ പാലിക്കാതിരുന്നതിന് ഫേസ്ബുക്കിനും ഗൂഗിളിനും ഫ്രാന്‍സ് വന്‍തുക പിഴയിട്ടു. ഫേസ്ബുക്കിന് 210 ദശലക്ഷം യൂറോയും ഗൂഗിളിന് 150 ദശലക്ഷം യൂറോയുമാണ് പിഴ. ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം പിന്തുടരുന്നതിന് ഉപയോഗിക്കുന്ന കുക്കീസ് വേണ്ടെന്നുവെക്കാനുള്ള നടപടി സങ്കീര്ണമാക്കിയതിനാണ് ഇരു കമ്പനികള്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.
ഗൂഗിളിനും ആമസോണിലും സെര്‍ച്ച് ചെയ്യുന്നവയുടെ പരസ്യങ്ങള്‍ മറ്റ് വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത് കുക്കീസ് മൂലമാണ്. ഇത് വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഒരാളുടെ സെര്‍ച്ചുമായി ബന്ധപ്പെട്ട് കുക്കീസ് ഉപയോഗിക്കുന്നതിന് അവരില്‍ നിന്ന് മുന്‍കൂര്‍ സമ്മതം വാങ്ങണമെന്നാണ് യൂറോപ്പിലെ സ്വകാര്യത നിയമം.
ഫ്രാന്‍സിലെ സ്വകാര്യത പാലന ഏജന്‍സിയായ സിഎന്ഐഎല്ലും ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചുവരുന്നത്. തുടർന്ന് കുക്കീസിന് അനുമതി നല്കുന്ന പ്രക്രിയ ഒറ്റ ക്ലിക്കില്‍ എളുപ്പമാക്കുകയും അതു വേണ്ടെന്നു വെക്കുന്ന നടപടി സങ്കീര്‍ണമാക്കുകയും ചെയ്തതാണ് അധികൃതരെ പ്രകോപിപ്പിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ ഇത് പിന്‍വലിച്ചില്ലെങ്കില്‍ കൂടുതല്‍ പിഴ നല്‍കേണ്ടിവരുമെന്നും കോടതി അറിയിച്ചു.
ENGLISH SUMMARY:France fines Google and Facebook
You may also like this video