Site iconSite icon Janayugom Online

പൊതുസ്ഥലങ്ങളില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഫ്രാന്‍സ്

parisparis

കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പുതിയ നടപടികള്‍ സ്വീകരിക്കുന്നതിന് ഫ്രെഞ്ച് പാര്‍ലമെന്റ് അംഗീകാരം നല്‍കി. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് കരുതണമെന്നതടക്കമുള്ള നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 58 നെതിരെ 215 വോട്ടുകള്‍ക്കാണ് പാര്‍ലമെന്‍റ് പുതിയ നിയമം പാസാക്കിയത്. നിലവില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ പൊതുയോഗങ്ങളില്‍ പ്രവേശിക്കാം. ഫ്രാന്‍സില്‍ പ്രതിദിന കോവിഡ് ബാധ മൂന്ന് ലക്ഷം കടന്നിട്ടുണ്ട്.
രാജ്യത്തെ ജനസംഖ്യയിലെ 78 ശതമാനം ആളുകളും വാക്സിന്‍ സ്വീകരിച്ചിട്ടുള്ളതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Eng­lish Sum­ma­ry: France makes vac­cine cer­ti­fi­ca­tion manda­to­ry in pub­lic places

You may like this video also

Exit mobile version