Site iconSite icon Janayugom Online

കെവൈസി അപ്ഡേഷന്റെ പേരിലും തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

KYCKYC

നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) അപ്ഡേഷന്റെ പേരിലുള്ള സൈബര്‍ തട്ടിപ്പ‍ിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. ബാങ്കിൽ നിന്നെന്ന വ്യാജേന ലഭിക്കുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കെവൈസി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളിൽ അത് ചെയ്തില്ലെങ്കിൽ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നും തെറ്റിദ്ധരിപ്പിക്കുകയാണ് തട്ടിപ്പുകാരുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.

ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടാതെ വ്യക്തിഗത വിവരങ്ങളും വെബ്സൈറ്റിൽ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടെ ഒടിപി ലഭിക്കും. അത് ബാങ്കിൽ നിന്നെന്ന വ്യാജേന വിളിക്കുന്ന നമ്പറിലേക്കോ വെബ്സൈറ്റിലോ നൽകുമ്പോൾ അക്കൗണ്ടിലെ പണം നഷ്ടപ്പെടുകയാണ് ചെയ്യുക. ഇത്തരം സന്ദേശങ്ങളിൽ സംശയം തോന്നിയാൽ നേരിട്ട് ബാങ്കുമായി ബന്ധപ്പെടുകയാണ് വേണ്ടത്. ഒരിക്കലും ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുത്.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് 1930 എന്ന നമ്പറിൽ വിളിക്കുക. ആദ്യ ഒരു മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചു ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

Exit mobile version