Site iconSite icon Janayugom Online

വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി അറസ്റ്റില്‍

വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലെ പ്രതി പിടിയിൽ. കടവന്ത്ര ആവേ മരിയ അസോസിയേറ്റ്സിലെ ഓഫിസ് ഇൻ ചാർജ് ഇടുക്കി അയ്യപ്പൻ കോവിൽ ചെറുനാരകത്തു വീട്ടിൽ സി എം അമ്പിളിയാണ് (40) അറസ്റ്റിലായത്. യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ കെയർ ഗിവർ ജോലിക്കുള്ള വീസ നൽകാമെന്നായിരുന്നു വാഗ്ദാനം. കുറുപ്പംപടി സ്വദേശിയിൽ നിന്ന് നാല് ലക്ഷം തട്ടിയെടുത്ത കേസിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഒട്ടേറെ പേരിൽ നിന്നു പണം വാങ്ങി സമാനമായ തട്ടിപ്പു നടത്തിയെന്നാണു വിവരം. കേസിലെ ഒന്നാം പ്രതി, സ്ഥാപന ഉടമ കോട്ടയം എരുമേലി സ്വദേശി ഷിന്റോ സെബാസ്റ്റ്യൻ ഒളിവിലാണ്. സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണു പ്രതികൾ ഇരകളെ കണ്ടെത്തിയിരുന്നത്. 

Exit mobile version