Site iconSite icon Janayugom Online

തുണിവ്യാപാരത്തിന്‍റെ പേരില്‍ തട്ടിപ്പ് ; യുവതി അറസ്റ്റില്‍

തുണി വ്യാപാരത്തില്‍ പങ്കാളിയാക്കി ലാഭ വിഹിതം നല്‍കാമെന്നു പറഞ്ഞ് രണ്ടേകാല്‍ക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍.ചങ്ങനാശേരി തൃക്കൊടിത്താനം പൊട്ടശേരി ഭാഗത്ത് തൈപ്പറമ്പില്‍ വീട്ടില്‍ താമസിക്കുന്ന ചങ്ങനാശേരി പെരുന്നകിഴക്ക് കുടില്‍ വീട്ടില്‍ സജന സലീം നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കായംകുളം കീരിക്കാട് സ്വദേശിയിൽനിന്ന് രണ്ടേകാൽക്കോടിയോളം രൂപ തട്ടിയെടുത്തകേസിലെ ഒന്നാംപ്രതിയാണ് നാല്‍പത്തി ഒന്നു വയസുള്ള സജനസലിം.രാജസ്ഥാനിലെ ബലോത്രയിൽ തുണിയുടെ മൊത്തക്കച്ചവടം ഉണ്ടെന്നും അതിൽ പങ്കാളിയാക്കി ലാഭവിഹിതം നൽകാമെന്നും പറഞ്ഞാണു പണംതട്ടിയെടുത്തത്.

ആദ്യം കൃത്യമായി ലാഭവിഹിതം നൽകി വിശ്വാസം പിടിച്ചുപറ്റിയതിനുശേഷം കൂടുതൽതുക വാങ്ങുകയാണ് ഇവരുടെ രീതി. സമാനരീതിയിൽ ഒട്ടേറെ തട്ടിപ്പുകൾ നടത്തിയതായാണു പുറത്തു വരുന്ന സൂചന. കേസിലെ രണ്ടാംപ്രതിയും സജനയുടെ ഭർത്താവുമായ അനസ് വിദേശത്താണ്. സജനയുടെ പേരിൽ കായംകുളം, ചങ്ങനാശ്ശേരി കോടതികളിൽ ചെക്കു കേസുകൾ നിലവിലുണ്ട്. 

Eng­lish Summary:
Fraud in the name of cloth trade; The woman was arrested

You may also like this video: 

Exit mobile version