Site iconSite icon Janayugom Online

34,615 കോടിയുടെ തട്ടിപ്പ്: ഡിഎച്ച്എഫ്എലിനെതിരെ കേസ്

രാജ്യത്തെ ഏറ്റവും വലിയ വായ്പാ തട്ടിപ്പില്‍ ദീവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡി (ഡിഎച്ച്എഫ്എല്‍) നെതിരെ സിബിഐ പുതിയ കേസെടുത്തു. 34,615 കോടിയുടെ തട്ടിപ്പിലാണ് നടപടി.
ഡിഎച്ച്എഫ്എല്‍ ഉടമകളായ കപില്‍ വധാവന്‍ , ധീരജ് വധാവന്‍ സ​ഹോ​ദ​ര​ങ്ങ​ള്‍​ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് സിബിഐയുടെ 50 അംഗ സംഘം മുംബൈയില്‍ 12ഓളം ഇടങ്ങളില്‍ പരിശോധന നടത്തി. സുധാകര്‍ ഷെട്ടിയുടെ അമറില്ലിസ് റിയൽറ്റേഴ്സ് ഉള്‍പ്പെടെ ഒമ്പത് ബില്‍ഡര്‍മാരുടെ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് 34,615 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയത്. ഈ വര്‍ഷം ഫെബ്രുവരി 11ന് ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐയുടെ നടപടി. വിവിധ വ്യവസ്ഥകളിലൂടെ 2010–2018 വര്‍ഷങ്ങള്‍ക്കിടയില്‍ 42,871
കോടിയുടെ വായ്പ ഡിഎച്ച്എഫ്എല്ലിന് കണ്‍സോര്‍ഷ്യം അനുവദിച്ചതായി ബാങ്ക് ആരോപിക്കുന്നു. എന്നാല്‍ 2019 മുതല്‍ വായ്പാ തിരിച്ചടവ് മുടങ്ങി.
ഫണ്ട് വകമാറ്റിയെന്ന ആരോപണങ്ങളെ തുടര്‍ന്ന് 2019 മുതല്‍ കമ്പനിക്കെതിരെ അന്വേഷണം നടന്നുവരുന്നുണ്ട്. ഇതിനു പിന്നാലെ വായ്പ അനുവദിച്ച ബാങ്കുകള്‍ യോഗം ചേരുകയും 2015 ഏപ്രിൽ ഒന്നു മുതൽ 2018 ഡിസംബർ 31 വരെയുള്ള ഡിഎച്ച്എഫ്എല്ലിന്റെ പ്രത്യേക അവലോകന ഓഡിറ്റ് നടത്താൻ കെപിഎംജിയെ നിയമിക്കുകയും ചെയ്തു.
ഡിഎച്ച്‌എഫ്‌എൽ പ്രൊമോട്ടർമാരുമായി സാമ്യമുള്ള 66 സ്ഥാപനങ്ങൾക്ക് 29,100.33 കോടി രൂപ വിതരണം ചെയ്തതായും ഇതിൽ 29,849 കോടി രൂപ കുടിശികയായി അവശേഷിക്കുന്നുണ്ടെന്നും കെപിഎംജി കണ്ടെത്തിയിരുന്നു. യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ ഉള്‍പ്പെട്ട അഴിമതിക്കേസിലും വധാവന്‍ സഹോദരങ്ങള്‍ പ്രതികളാണ്.
eng­lish sum­ma­ry; Fraud of Rs 34,615 crore: Case against DHFL
You may also like this video;

Exit mobile version