ഓൺലൈൻ ട്രേഡിങിന്റെ പേരില്‍ മുതലക്കോടം സ്വദേശിയിൽ നിന്നും 46,20,000 രൂപ രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഓൺലൈൻ ട്രേഡിങിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 46,20,000 രൂപ വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ചെടുക്കുകയായിരുന്നു. പയ്യന്നൂർ
സ്വദേശി രഞ്ജിത്ത് കെ സി(38), പെരിന്തട്ട സ്വദേശി സാജൂജ് പി വിനോദ്(32) എന്നിവരെയാണ് ഇടുക്കി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ ഈ കേസിൽ കണ്ണൂർ പെരുംതട്ട സ്വദേശി നവനീതിനെ(31) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ തട്ടിപ്പ്; രണ്ട് പേർ കൂടി അറസ്റ്റില്‍

