Site iconSite icon Janayugom Online

സോഷ്യല്‍ മീഡിയ വഴി തട്ടിപ്പ്; ജില്ലയിലെ നിരവധി പേരില്‍ നിന്നും എട്ട് ലക്ഷത്തിലധികം തട്ടിയെടുത്തു

വാട്സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ ഷെയർ ട്രേഡിംഗ് നടത്തി പണം സമ്പാദിക്കാമെന്നും മറ്റുമുള്ള വ്യാജ പ്രലോഭനത്തിൽ ജില്ലയിലെ നിരവധി പേരിൽ നിന്നും എട്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതിന് പൊലീസ് കേസെടുത്തു. ഓൺലൈൻ ഷെയർ ട്രേഡിംഗ് നടത്തി പണം സമ്പാദിക്കാമെന്ന പ്രലോഭനത്തില്‍ കുടുങ്ങി കണ്ണൂര്‍ സിറ്റി സ്വദേശിക്ക് 2,92,500യും
മയ്യില്‍ സ്വദേശിക്ക് 1,69,900 രൂപയും നഷ്ടപ്പെട്ടു.

മെഡിസിന്‍ വിതരണം നടത്തുന്ന വളപട്ടണം സ്വദേശിക്കാരന്‍ ഇന്ത്യാമാര്‍ട്ട് വെബ്സൈറ്റില്‍ മരുന്ന് ആവശ്യപ്പെട്ടത് പ്രകാരം പ്രതികള്‍ പരാതിക്കാരന് മരുന്ന് നല്കാമെന്ന വ്യാജേന ബന്ധപ്പെടുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. ഇയാള്‍ക്ക് 1,35,030 രൂപ നഷ്ടപ്പെട്ടു.
ഫേസ്ബുക്കില്‍ വീടും സ്ഥലവും ലോണ്‍ മുഖേന തവണകളായി പണമൊടുക്കി ലഭിക്കുമെന്ന് പരസ്യം കണ്ട കതിരൂര്‍ സ്വദേശി ടെലഗ്രാം വഴി ലഭിച്ച അക്കൌണ്ടുകളില്‍ പണം നിക്ഷേപിക്കുകയായിരുന്നു. ഇയാള്‍ക്ക് 1,11,111 രൂപ നഷ്ടപ്പെട്ടു. എസ് ബി ഐ യോനോ റിവാര്‍ഡ് പോയന്റ് റെഡീം ചെയ്യാനെന്ന് പറഞ്ഞു ഫോണില്‍ ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തു അക്കൌണ്ട് വിവരങ്ങളും ഒടിപിയും നല്‍കിയപ്പോഴാണ് പള്ളിക്കുന്നു സ്വദേശിനിക്ക് Rs.47,201 രൂപ നഷ്ടപ്പെട്ടത്.

പാര്‍ട്ട് ടൈം ജോലിയുടെ പരസ്യം കണ്ട് പ്രതികളുടെ ചതിക്കുഴിയില്‍ വീണാണ് മട്ടന്നൂര്‍ സ്വദേശിക്ക് 40,600 രൂപ നഷ്ടപ്പെട്ടത്.
വളപട്ടണം സ്വദേശിയായ മറ്റൊരാള്‍ക്ക് 25,000 രൂപ നഷ്ടപ്പെട്ടു. ഫ്ലീപ്പ്കാര്‍ട്ടില്‍ ഡ്രസ് ഓര്‍ഡര്‍ ചെയ്തിരുന്ന കണ്ണപുരം സ്വദേശിനിയെ പ്രോഡക്ട് ഇന്നുതന്നെ ഡെലിവറി നൽകാമെന്നും മറ്റും പറഞ്ഞു ഡെലിവറി ചാര്‍ജ് തുക നല്കാനുള്ള ക്യുആര്‍ കോഡ് അയച്ചു നല്‍കി 6487 രൂപ തട്ടിയെടുക്കുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പരസ്യം കണ്ട് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനായി പണം നല്കിയ ശേഷം നല്കിയ പണമോ ഓര്‍ഡര്‍ ചെയ്ത സാധനമോ നല്‍കാതെ വളപട്ടണം സ്വദേശിനിക്ക് 5,500 രൂപ നഷ്ടമായി. ചതി ചെയ്യുകയായിരുന്നു. ഓണ്‍ ലൈന്‍ ലോണ്‍ ലഭിക്കാന്‍ ആപ്ലികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു ചെക്ക് ചെയ്ത വളപട്ടണം സ്വദേശിക്ക് അക്കൌണ്ടില്‍ തുക ക്രെഡിറ്റ് ആകുകയും ലോണ്‍ ആവശ്യമില്ലാത്തതിനാല്‍ പണം തിരിച്ചടക്കാന്‍ ഗൂഗിളില്‍ ലഭിച്ച കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച പരാതിക്കാരന്റെ കയ്യില്‍ നിന്നും തിരിച്ചടവ് തുകയെന്ന് പറഞ്ഞ് 5100 രൂപ തട്ടിയെടുക്കുകയായിരുന്നു.

Exit mobile version