Site iconSite icon Janayugom Online

വയനാട് ദുരന്ത പ്രദേശത്തെ ആളുകള്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും: മന്ത്രി ജി ആര്‍ അനില്‍

ഓണത്തിന് വയനാട് ദുരന്ത പ്രദേശത്തെ ആളുകള്‍ക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ജനങ്ങള്‍ക്ക് പരമാവധി ആശ്വാസകരമായ നടപടികല്‍ ഭക്ഷ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകും വയനാട് ദുരന്തം ആയതിനാല്‍ ഓണം വിപണിയില്‍ ആഘോഷപരിപാടികള്‍ ഉണ്ടാകില്ല. സെപ്റ്റംബര്‍ 5മുതല്‍ 16വരെ ഓണം ഫെയര്‍ നടക്കും. എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലും സാധനങ്ങള്‍ എത്തിച്ചു കഴിഞ്ഞു.

13 ഇന സാധനങ്ങളും ഉറപ്പാക്കി. ഓണ ഫെയര്‍ സെപ്റ്റംബര്‍ 5ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. ജൈവ കാര്‍ഷിക ഇനങ്ങളും ഫെയറില്‍ ഉള്‍പ്പെടുത്തും 300 കോടിയുടെ സാധനങ്ങൾക്ക് പർച്ചേസ് ഓർഡർ നൽകി. സപ്ലൈകോയിലെ പഞ്ചസാരക്ഷാമം പരിഹരിച്ചു കഴിഞ്ഞു. ഓണത്തിന് മുൻപ് 5 പുതിയ സപ്ലൈകോ ഔട്ട് ലെറ്റുകൾ തുറക്കും. 6 ലക്ഷത്തോളം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് നൽകും.

റേഷൻ കടകൾ വഴി ആണ് വിതരണം. ഈ മാസം 9 മുതൽ വിതരണം ആരംഭിക്കും. വെള്ള നീല കാർഡ് ഉടമകൾക്ക് 10 കിലോ അരി 10 രൂപ 90 പൈസ നിരക്കിൽ ലഭ്യമാക്കും. ഇത് മാർക്കറ്റിൽ 50 രൂപ വില വരുന്ന അരിയാണ്. തിരുവനന്തപുരത്തെ കോട്ടൂർ, കളിപ്പാംകുളം , അയിരൂപ്പാറ, കുടപ്പനമൂട്, തുടങ്ങിയ സ്ഥലങ്ങളിലാണ് സപ്പ്ളൈകോയുടെ പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കുകയെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

Exit mobile version