Site iconSite icon Janayugom Online

മതസ്വാതന്ത്ര്യം; ഇന്ത്യയെ ഒഴിവാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് കമ്മിഷന്‍

മതസ്വാതന്ത്ര്യത്തിന് വെല്ലുവിളി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയ അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി അമേരിക്കന്‍ മതകാര്യ കമ്മിഷന്‍. ഇന്ത്യയെയോ നൈജീരിയയേയോ മതസ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘകരായി അംഗീകരിക്കുന്നതില്‍ യുഎസ് വിദേശകാര്യമന്ത്രാലയത്തിനുണ്ടായ പരാജയത്തില്‍ ന്യായീകരണമില്ലെന്ന് കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ നൂറി തുര്‍ക്കെല്‍ പറഞ്ഞു. കമ്മിഷന്റെ ശുപാര്‍ശകള്‍ വിദേശകാര്യ സെക്രട്ടറി അംഗീകരിക്കാത്തതിലും ഇരുരാജ്യങ്ങളിലും മതസ്വാന്ത്ര്യലംഘനങ്ങളെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതും കടുത്ത നിരാശയുണ്ടാക്കുന്നതാണെന്ന് യുഎസ് കമ്മിഷന്‍ വ്യക്തമാക്കി. 

ഇന്ത്യയിലും നൈജീരിയയിലും നടക്കുന്ന ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് വിദേശകാര്യ വകുപ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു. നിലവിലെ സാഹചര്യങ്ങളനുസരിച്ച് ചൈന, പാകിസ്ഥാന്‍, മ്യാന്‍മര്‍ എന്നിവയുള്‍പ്പെടെ 12 രാജ്യങ്ങളെയാണ് മതസ്വാതന്ത്രത്തിന് വെല്ലുവിളി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുഎസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മ്യാന്‍മര്‍, ചൈന, ക്യൂബ, എറിത്രിയ, ഇറാന്‍, നിക്കരാഗ്വ, റിപ്പബ്ലിക് ഓഫ് കൊറിയ, പാകിസ്ഥാന്‍, റഷ്യ, സൗദി, തജികിസ്ഥാന്‍ തുര്‍ക്കിമെനിസ്ഥാന്‍ എന്നിവയാണ് യുഎസ് വിദേശകാര്യ വകുപ്പിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ മറ്റ് രാജ്യങ്ങള്‍. 

അള്‍ജീരിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, വിയറ്റ്നാം എന്നിവിടങ്ങളില്‍ ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും ആന്റണി ബ്ലിങ്കന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ മതസ്വതന്ത്ര്യവും മനുഷ്യാവകാശവും കടുത്ത വെല്ലുവിളിനേരിടുകയാണെന്ന് കഴിഞ്ഞമാസം യുഎസ് മതകാര്യ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. നാലാമത്തെ തവണയാണ് കമ്മിഷന്‍ ഇന്ത്യയെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ മുമ്പ് മൂന്നുതവണയും വിദേശകാര്യമന്ത്രാലയം ഇടപെട്ട് ഇന്ത്യയെ ഒഴിവാക്കുകയായിരുന്നു. 

Eng­lish Summary:freedom of reli­gion; The US Com­mis­sion strong­ly crit­i­cized the exclu­sion of India
You may also like this video

Exit mobile version