Site iconSite icon Janayugom Online

ഇമ്മാനുവല്‍ മക്രോണ്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, വൈദഗ്ദ്ധ്യം, സാങ്കേതിക സംവിധാനങ്ങളിലെ സഹകരണം, വ്യാപാരം, നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട മേഖലയിലെ സഹകരണം എന്നിവയെക്കുറിച്ച് മുംബൈയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. 

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിൽ പങ്കെടുക്കുന്നതിനും പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനുമായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. എഐ സമ്മിറ്റില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ട്. അതീവ പ്രാധാന്യമുള്ള ഹാമര്‍ പ്രിസിഷന്‍ ഗൈഡഡ് മിസൈലുകളുടെയും ഹെലികോപ്റ്ററുകളുടെയും സംയുക്ത നിര്‍മ്മാണം സംബന്ധിച്ച് നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version