മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റിലെ രണ്ട് വീടുകൾക്ക് അജ്ഞാതർ തീവെച്ചു. നിരവധി തവണ വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ സുരക്ഷാസേനയെ നിയോഗിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെ പട്‌സോയ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ന്യൂ കെയ്‌തെൽമാൻബിയിലാണ് സംഭവം .
ആക്രമണത്തിന് ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. സുരക്ഷാ സേനയും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയതായി പൊലീസ് അറിയിച്ചു.
English Summary: Fresh violence erupts in Manipur, 2 houses torched
You may also like this video