Site iconSite icon Janayugom Online

യുവതിയെ ആശുപത്രിയില്‍ കാണാനെത്തി ഗുണ്ടയായ സുഹൃത്ത്; വെട്ടികൊലപ്പെടുത്തി ഭര്‍ത്താവും കൂട്ടരും

സുഹൃത്തായ യുവതിയെ കാണാനായി ആശുപത്രിയില്‍ എത്തിയ ഗുണ്ടയെ യുവതിയുടെ ഭര്‍ത്താവും സുഹൃത്തുകളും വെട്ടികൊന്നു. കിൽപ്പോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽപുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കുപ്രസിദ്ധ ഗുണ്ട 23കാരനായ ആദിയെയാണ് കൊല്ലപ്പെടുത്തിയത്. ഇയാള്‍ കൊലപാതക കേസില്‍ പ്രതിയാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് സൂര്യ, ഇയാളുടെ സഹായികളായ അലിഭായി, കാർത്തിക് എന്നിവരെ കണ്ടെത്താൻ പൊലീസ് തെരച്ചില്‍ ആരംഭിച്ചു. 

21കാരിയായ സുചിത്ര പ്രസവിച്ചതിനെ തുടര്‍ന്നാണ് ആദി ആശുപത്രിയില്‍ എത്തിയത്. യുവതി ജന്മം നൽകിയ നവജാത ശിശു ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു. തുടര്‍ന്ന് ആദിയും സുചിത്രയ്ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വ്യക്തിയും ആശുപത്രി ജീവനക്കാരുമായി വഴക്കിടുകയായിരുന്നു. ഇവരെ ജീവനക്കാര്‍ പുറത്താക്കിയെങ്കിലും മദ്യപിച്ചെത്തിയ ആദി പ്രസവ വാർഡിന് സമീപം നിന്നു. ഇതിനിടെയാണ് ആക്രമണം നടന്നത്. ആദിയെ കുറിച്ച് ആശുപത്രി ജീവനക്കാരിയാണ് യുവതിയുടെ ഭർത്താവിന് വിവരം നൽകിയത്. പിന്നാലെ ഹെൽമറ്റ് ധരിച്ചെത്തിയ സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം ആദിയെ വടിവാളുകൊണ്ടു വെട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version