Site iconSite icon Janayugom Online

ചമ്മന്തി മുതൽ ഫ്രൈഡ് റൈസ് വരെ; സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ പുതിയ ഉച്ചഭക്ഷണ മെനു

വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് തുടങ്ങിയവ ഉൾപ്പെടുത്തി സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ പുതിയ ഉച്ചഭക്ഷണ മെനു നിലവിൽ വരും. റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്തവിഭവങ്ങളോ തുടങ്ങിയവയും നിർദേശിക്കുന്നു. 

ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും ഉണ്ടാകും. ഒന്നു മുതൽ എട്ടുവരെയുള്ള കുട്ടികളാകും ഉച്ചഭക്ഷണത്തിന് അർഹരാകുന്നത്. കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ വിഭവങ്ങളുടെ നിർദേശം നൽകിയിരിക്കുന്നത്.

Exit mobile version