കരയില്‍ നിന്ന് ആകാശത്തിലേക്ക് തൊടുക്കാവുന്ന മധ്യദൂര മിസൈലി (എംആർഎസ്എഎം) ന്റെ പരീക്ഷണം വിജയകരം. ഒഡിഷയിലെ ബാലസോറില്‍ ഇന്ന് രാവിലെ 10.30 നായിരുന്നു പരീക്ഷണമെന്നും മിസൈല്‍ കൃത്യമായി ലക്ഷ്യം തകര്‍ത്തതായും ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്‍(ഡിആര്‍ഡിഒ) അറിയിച്ചു.
കമാൻഡ് പോസ്റ്റ്, മൾട്ടി-ഫങ്ഷൻ റഡാർ, മൊബൈൽ ലോഞ്ചർ സിസ്റ്റം എന്നിവയാണ് മിസൈലിന്റെ സവിശേഷത.
ഇസ്രയേലുമായി സഹകരിച്ച് കരസേനയ്ക്ക് വേണ്ടിയാണ് വ്യോമവേധ മിസൈൽ സംവിധാനം ഡിആർഡിഒ വികസിപ്പിച്ചത്. അടുത്തിടെ ആൻഡമാൻ നിക്കോബാറിൽ നിന്നും സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു.
English Summary:From land to sky; The anti-aircraft missile reached the target
You may also like this video