Site icon Janayugom Online

സ്കൂട്ടര്‍ മുതല്‍ ബുള്‍ഡോസര്‍വരെ; എല്ലാം ഡ്രൈവറമ്മയ്ക്കു വഴങ്ങും

കഴിഞ്ഞ മൂന്നു ദശകത്തിനിടെ പതിനൊന്ന് വിഭാഗങ്ങളിൽപ്പെട്ട ഡ്രൈവിംഗ് ലൈസൻസുകൾ സ്വന്തമാക്കിയ കൊച്ചി തോപ്പുംപടി സ്വദേശി രാധാമണിയമ്മ (72) എന്ന ഡ്രൈവറമ്മ ദേശീയ ശ്രദ്ധയിലേക്ക്. ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യയുടെ ഒമ്പതാം സീസണിൽ നാളെ രാത്രി 8‑ന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലാണ് രാധമണിയമ്മയുടെ അവിശ്വസനീയമായ നേട്ടങ്ങൾ ദേശീയ, അന്തർദേശീയ തലത്തിലുള്ള പ്രേക്ഷകർക്കു മുന്നിലെത്താൻ പോകുന്നത്. 

അസാധാരണമായ കാര്യങ്ങൾ ചെയ്യുന്ന സാധാരണക്കാരുടെ അവിശ്വസനീയവും പ്രചോദനാത്മകവുമായ യഥാർത്ഥ കഥകൾ അവതരിപ്പിക്കുന്ന പരമ്പരയാണ് ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യ. 11 വിഭാഗങ്ങളിലും പെട്ട ഡ്രൈവിങ് ലൈസൻസുകളുള്ള ഇന്ത്യയിലെ ഏകവനിത എന്ന നേട്ടമാണ് രാധാമണിയെ വ്യത്യസ്തയാക്കുന്നത്. 

എക്സ്കവേറ്ററുകൾ, ബുൾഡോസറുകൾ, ക്രെയിനുകൾ, റോഡ് റോളറുകൾ എന്നിവയുൾപ്പെടുന്ന മിക്കവാറും എല്ലാത്തരം വാഹനങ്ങളും ഓടിക്കുന്നതിനുള്ള ലൈസൻസാണ് ഈ പ്രായത്തിനിടെ രാധാമണിയമ്മ സ്വന്തമാക്കിയിരിക്കുന്നത്. 1988ലായിരുന്നു ഭർത്താവിന്റെ പിന്തുണയോടെ തന്റെ ഈ താല്പര്യത്തിനു പിന്നാലെയുള്ള രാധാമണിയമ്മയുടെ യാത്ര ആരംഭിക്കുന്നത്. ഇന്ന് അപകടകരമായ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്യുന്നതിനുള്ള ലൈസൻസ് വരെ എത്തിനിൽക്കുന്നു ആ നേട്ടം.

Eng­lish Summary:From scoot­ers to bull­doz­ers; Every­thing depends on the driver

You may also like this video

Exit mobile version