Site icon Janayugom Online

യുദ്ധമുഖത്തിന്റെ ഭീകരാന്തരീക്ഷത്തില്‍ നിന്നും നാട്ടിലേക്ക്: പ്രകീർത്തിക്കിത് രണ്ടാം ജന്മം

prakeerthi

ഇസ്രയേലിലെ യുദ്ധമുഖത്തിന്റെ ഭീകരാന്തരീക്ഷത്തില്‍ നിന്നും രക്ഷപെട്ട് പ്രകീർത്തി നാട്ടിലെത്തി. തൈക്കൽ അഷ്ടപതിയിൽ (നമ്പിശേരി) രാഹുലിന്റെ ഭാര്യ പ്രകീർത്തി (32) ആണ് ഇസ്രയിൽ നിന്നും ശനിയാഴ്ച രാത്രിയോടെ നാട്ടിലെത്തിയത്. 2019 ലാണ് ജനറൽ നേഴ്സിംഗ് പഠനം കഴിഞ്ഞ് പ്രകീർത്തി ഇസ്രയേലില്‍ പോയത്. അവിടെ ചെന്ന് കഴിഞ്ഞ് മൂന്ന് പ്രാവശ്യം ചെറിയ രീതിയിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയിരുന്നു. അന്ന് ആളപായങ്ങളുണ്ടായില്ല. അന്ന് ഉണ്ടായ ഷെൽ ആക്രമണങ്ങളൊക്കെ നേരിട്ട് കാണാനിടയായി. 

തൊട്ടടുത്തു വരെ ഭാഗം വന്നു വീണിരുന്നു. ആ രംഗങ്ങൾ മൊബൈയിൽ ഫോണിലും ചിത്രീകരിച്ചിരുന്നു. എന്നാൽ ഇത്രയും വലിയ യുദ്ധം കാണുന്നത് ആദ്യമായാണെന്ന് പ്രകീര്‍ത്തി പറഞ്ഞു. കഴിഞ്ഞ ഏഴിന് നാട്ടിലേയ്ക്ക് പോരുവാൻ വിമാന ടിക്കറ്റ് എടുത്ത് കാത്തിരിക്കുമ്പോഴാണ് ഏഴിന് പുലർച്ചെ 6.30 ഓടെ ആദ്യ മിസെയിൽ ആക്രമണമുണ്ടായത്. ഉടനെ മൊബൈയിൽ ഫോണിൽ ബങ്കറിലേയ്ക്ക് കയറാൻ സൈറൻ മുഴങ്ങിയതോടെ എല്ലാവരും കയറി. ഇതോടെ നാട്ടിലേയ്ക്കുള്ള യാത്ര മുടങ്ങി. പുറത്തിറങ്ങരുതെന്ന്സർക്കാരിന്റെ നിർദ്ദേശവും വന്നു. പിന്നീടുള്ള ദിവസങ്ങൾ ഭീതിയിലായിരുന്നു. ജൂതന്മാരുടെ കുട്ടികളെയും സ്ത്രീകളെയും ഭീകരർ പിടിച്ചു കൊണ്ടുപോകുന്ന പതിവ് കാഴ്ചയായി മാറി. 

ആഹാരത്തിന് പോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. ബസിൽ വരുന്നത് പന്തിയല്ലെന്ന് കണ്ട് താമസിച്ചിരുന്നിടത്ത് നിന്ന് ട്രെയിനിലാണ് വിമാനത്താവളത്തിൽ വന്നത്. ഹോംകെയർ ജോലി ചെയ്തിരുന്ന പ്രകീർത്തിയുടെ സുഹൃത്തുക്കളായ കോട്ടയം കാഞ്ഞിരപ്പളളി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള വരും നാട്ടിലേയ്ക്കുള്ള യാത്രയിൽ ഉണ്ടായിരുന്നു. കേന്ദ്രസർക്കിരിന്റെ ഓപ്പറേഷൻ അജയ്ക്ക് വേണ്ടി കാത്തുനിൽക്കാത മുക്കാൽ ലക്ഷത്തോളം രൂപ ചിലവാക്കിയാണ് അബുദാബി വഴി പ്രകീർത്തി നാട്ടിലെത്തിയത്. ഡിസംബർ വരെ ഇസ്രയേലിൽ വിസയുണ്ട്. അതിനുള്ളിൽ യുദ്ധം അവസാനിക്കുകയാണെങ്കിൽ തിരികെ പോകണമെന്നാണ് പ്രകീർത്തി പറയുന്നത്. 

Eng­lish Sum­ma­ry: From the hor­rors of the war front to home: Prakir­tik­it’s sec­ond birth

You may also like this video

Exit mobile version