Site iconSite icon Janayugom Online

റഷ്യയില്‍ നിന്നുള്ള ഇന്ധനം; യൂറോപ്പിന് വിമര്‍ശനവുമായി ഇന്ത്യ

റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്ന വിഷയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ വിമര്‍ശനവുമായ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. യൂറോപ്പ് അര ദിവസം വാങ്ങുന്നത്ര ഇന്ധനം റഷ്യയില്‍ നിന്ന് ഇന്ത്യ ഒരു മാസം വാങ്ങുന്നില്ലെന്ന് ജയശങ്കർ പറഞ്ഞു.
റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ജയശങ്കറിന്റെ പ്രതികരണം. 

ടു പ്ലസ് ടു ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിങ്ങള്‍ എണ്ണ വാങ്ങുന്നതിനെപ്പറ്റി സംസാരിച്ചത് ഞാന്‍ ശ്രദ്ധിച്ചു. റഷ്യയില്‍ നിന്നുള്ള ഇന്ധനം വാങ്ങുന്നതിനെ പറ്റി സംസാരിക്കാനാണെങ്കില്‍ നിങ്ങളുടെ ശ്രദ്ധ യൂറോപ്പില്‍ കേന്ദ്രീകരിക്കണമെന്നാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത്.

കരുതല്‍ ശേഖരത്തിന് ആവശ്യമായ ഇന്ധനം ഞങ്ങള്‍ വാങ്ങിക്കുന്നുണ്ട്. എന്നാല്‍, യൂറോപ്പ് പകുതി ദിവസം കൊണ്ട് റഷ്യയില്‍ നിന്ന് വാങ്ങുന്നത്ര ഇന്ധനം പോലും ഇന്ത്യ ഒരു മാസത്തില്‍ ഇറക്കുമതി ചെയ്യുന്നില്ലെന്നും ജയശങ്കര്‍ പറഞ്ഞു. 

Eng­lish Summary:Fuel from Rus­sia; India crit­i­cizes Europe
You may also like this video

Exit mobile version