Site icon Janayugom Online

കേന്ദ്രം വിചാരിക്കാതെ ഇന്ധനവില കുറയില്ല: ബിജെപി പ്രചാരണം വ്യാജം: ധനമന്ത്രി കെ എൻ ബാലഗോപാൽ

K N Balagopal

ഇന്ധനവില കുറയ്ക്കാൻ കേന്ദ്രം തന്നെ വിചാരിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. അതിനായി സെസ് കുറയ്ക്കുകയാണ് വേണ്ടതെന്നും മന്ത്രി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ധനവില കുറയ്ക്കാൻ ജിഎസ്‍ടി കൗൺസിലിൽ കേരളം നിലപാടുകൾ ശക്തമായി അവതരിപ്പിച്ചു. പെട്രോളും ഡീസലും ജി എസ് ടിയിൽ വന്നാലും വില കുറയുമെന്ന ബിജെപിയുടെ പ്രചാരണം വ്യാജമാണെന്നും ബാലഗോപാൽ ഡൽഹിയിൽ പറഞ്ഞു. വെളിച്ചെണ്ണയുടെ നികുതി ഉയർത്തുന്നതിനെ കേരളവും ഗോവയും തമിഴ്നാടും എതിർത്തു. പല സംസ്ഥാനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടതായും ബാലഗോപാൽ പറഞ്ഞു.

ഇന്ധന വില വർധനവ് ബിജെപി സർക്കാരിന്റെ നയത്തിന്റെ ഭാഗമായുള്ളതാണ്. സെസ് ഏർപ്പെടുത്തിയതുകൊണ്ടാണ് ഇന്ധനവില നിരക്ക് കുത്തനെ ഉയരുന്നത്. വില നിർണയിക്കാനുള്ള അധികാരം സർക്കാരുകളിൽ നിന്ന് എടുക്ക് കളഞ്ഞത് യുപിഎ സർക്കാരിന്റെ കാലത്താണ്. അക്കാലത്തെ കടപ്പത്രം ചൂണ്ടിക്കാട്ടിയാണ് നിലവിൽ കേന്ദ്രസർക്കാർ സെസ് പിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

മോഡി സർക്കാരിന്റേത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചു. നിലവിലെ നികുതിയുടെ പകുതി കേന്ദ്രത്തിലേക്ക് പോകും. ഇന്നലെ ചേർന്ന ജി എസ് ടി യോഗത്തിൽ കേരളത്തിന്റെ നിലപാട് ശക്തമായി അവതരിപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

പെട്രോളും ഡീസലും ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരുന്നതിനെ ഭൂരിഭാഗം സംസ്ഥാനങ്ങളും എതിർത്തു.

Eng­lish Sum­ma­ry: Fuel prices will not go down with­out the Cen­tre’s thought: BJP cam­paign is fake: Finance Min­is­ter KN Balagopal

You may like this video also

Exit mobile version