സംസ്ഥാനത്ത് തുടര്‍ച്ചയായി എട്ട് ദിവസത്തിനിടയില്‍ വീണ്ടും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് വര്‍ധിപ്പിച്ചത്. എട്ടു ദിവസത്തിനിടെ, പെട്രോളിന് കൂടിയത് 5.23 രൂപയാണ്. ഡീസലിന് 5.06 രൂപയും. കഴിഞ്ഞ ദിവസവും എണ്ണകമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. 137 ദിവസത്തിന് ശേഷം മാര്‍ച്ച് 22നാണ് എണ്ണകമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചത്.
English Summary: fuel price hike in india
You may also like this video