ഇന്ത്യയില്‍ ഇന്ധനവില ഓരോ ദിനവും വര്‍ധിച്ചു വരുകയാണ്. ദിനംപ്രതിയാണ് പെട്രോള്‍, ഡീസല്‍, ഗ്യാസ് വില കുതിച്ചു ഉയരുന്നത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വില വര്‍ധനവിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്. ഈ പ്രതിഷേധങ്ങള്‍ക്കിടയിലും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പെട്രാളിന്റെ വിലയും മറ്റു അനുബന്ധ വിവരങ്ങളും ഗൂഗിളില്‍ അന്വേഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ലോകത്ത് പെട്രാളിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്നവര്‍ ഇന്ത്യയ്ക്കാരാണ് എന്നതിനുളള തെളിവാണിതെന്നതിനുളള ഉത്തമ ഉദാഹരണമാണിത്.
ഗൂഗിളിന്റെ സേര്‍ച്ചിങ് കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ലോകത്ത് ഏറ്റവുമധികം പെട്രാള്‍ പ്രൈസ് അന്വേഷിക്കുന്നത് ഇന്ത്യക്കാരാണ്. രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയും മൂന്നാം സ്ഥാനത്ത് പാക്കിസ്ഥാനുമാണ്. ഓരോ ദിവസവും വിവിധ നഗരങ്ങളിലെ വില അന്വേഷിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
ENGLISH SUMMARY:Fuel price hike; India is the worst affected country, according to Google data
YOU MAY ALSO LIKE THIS VIDEO
