Site iconSite icon Janayugom Online

ഒടുവിൽ മുട്ടുമടക്കി കേന്ദ്രം; ഇന്ധനവില കുറച്ചു, പെട്രോള്‍ ലിറ്ററിന് 6 രൂപ 58 പൈസ കുറഞ്ഞു

ഇന്ധനവിലയിൽ പ്രതിഷേധത്തിൽ മുട്ടുമടക്കി കേന്ദ്രം. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതമാണ് കേന്ദ്രം കുറച്ചത്. സംസ്ഥാനത്ത് ഡീസല്‍ ലിറ്ററിന് 12 രൂപ 13 പൈസയും പെട്രോള്‍ ലിറ്ററിന് 6 രൂപ 58 പൈസയും കുറഞ്ഞു.
കൊച്ചിയില്‍ പെട്രോളിന് 103 രൂപ 80 പൈസയും ഡീസലിന് 91 രൂപ 59 പൈസയുമാണ് പുതുക്കിയ നിരക്ക്. തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 86 പൈസയും ഡീസലിന് 91 രൂപ 49 പൈസയുമായി.

കോഴിക്കോട് പെട്രോളിന് 103 രൂപ 97 പൈസയും ഡീസലിന് 92 രൂപ 57 പൈസയുമായി.
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ അഞ്ച് രൂപ, 10 രൂപ എന്ന രീതിയില്‍ കുറച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തും ഇന്ധനവിലയില്‍ നേരിയ കുറവുണ്ടായത്. ഇന്ധനോത്പാദനം വര്‍ധിപ്പിക്കില്ലെന്ന് ഒപെക് രാജ്യങ്ങള്‍ രാജ്യങ്ങള്‍ അറിയിച്ചതിനാല്‍ വരും ദിവസങ്ങളില്‍ വില കൂടാന്‍ തന്നെയാണ് സാധ്യത.

അതേസമയം, വലിയ തോതില്‍ പ്രതിഷേധം വന്നപ്പോള്‍ മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില കുറച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.യഥാർത്ഥത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. 33 രൂപ വരെ വര്‍ധിപ്പിച്ച സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ നിന്നാണ് ഇപ്പോള്‍ കേന്ദ്രം 5 രൂപ കുറച്ചിരിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
eng­lish summary;fuel price reduced in kerala
you may also like this video;

Exit mobile version