Site icon Janayugom Online

വാക്സിൻ സൗജന്യമായി നല്‍കുന്നതുകൊണ്ടാണ് ഇന്ധനവില കൂട്ടുന്നതെന്ന് കേന്ദ്രമന്ത്രി

ഇന്ധന വില രാജ്യത്ത് റെക്കോഡുകള്‍ ഭേദിച്ച്‌ കുതിക്കുകയാണ്. വിലവര്‍ധന കൊണ്ട് ജനം നട്ടംതിരിയവെ, പെട്രോള്‍, ഡീസല്‍ വില വര്‍ധനയെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തേലി. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതാണ് ഇന്ധനവില വര്‍ധനയ്ക്ക് കാരണമെന്നാണ് മന്ത്രി പറയുന്നത്.

പെട്രോള്‍ ചെലവേറിയതല്ല, കേന്ദ്രവും സംസ്ഥാനങ്ങളും പെട്രോളിന് നികുതി ചുമത്തിയിട്ടുണ്ട്. നിങ്ങള്‍ക്ക് കോവിഡ് വാക്‌സിനുകള്‍ സൗജന്യമായി ലഭിക്കുന്നു. കോവിഡ് വാക്‌സിനുകള്‍ക്കുള്ള പണം എവിടെ നിന്ന് വരും? വാക്‌സിനുകള്‍ക്കായി നിങ്ങള്‍ പണം നല്‍കിയിട്ടില്ല. അതിന്റെ ചെലവ് പെട്രോളിന് ചുമത്തുന്ന നികുതിയില്‍ നിന്നാണ്. മന്ത്രി രാമേശ്വര്‍ തേലി ഗുവാഹത്തിയില്‍ പറഞ്ഞു.

രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് സൗജന്യമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓരോ വാക്‌സിന്റെയും വില ഏകദേശം 1200 രൂപയാണ്, ഓരോ വ്യക്തിക്കും രണ്ട് ഡോസ് വാക്‌സിനേഷനാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. പെട്രോള്‍ വിലയെ പാക്കേജ് കുപ്പിവെള്ള വിലയുമായി മന്ത്രി താരതമ്യം ചെയ്തു. ഹിമാലയന്‍ കുപ്പിവെള്ളം ഒരു ലിറ്ററിന് 100 രൂപ നല്‍കണം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏപ്പോഴൊക്കെ ക്രൂഡ് ഓയില്‍ വില ഉയരുന്നോ അപ്പോഴൊക്കെ പെട്രോള്‍ ഡീസല്‍ വിലയും ഉയരുമെന്ന് മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry : fuel prices increas­es because of giv­ing free vac­cine says union minister

You may also like this video :

Exit mobile version