Site iconSite icon Janayugom Online

വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിനുള്ള പൂര്‍ണ്ണ അധികാരം ഗവര്‍ണര്‍ക്ക് : യുജിസി ചട്ടങ്ങള്‍ പരിഷ്കരിച്ച് കേന്ദ്രം

സർവകലാശാല വൈസ് ചാൻസിലർ നിയമനങ്ങളിൽ പിടിമുറുക്കി കേന്ദ്രം. വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണർക്ക് നൽകിക്കൊണ്ട് യുജിസി ചട്ടങ്ങൾ പരിഷ്കരിച്ചു. 

രാജ്യത്തെ സർവകലാശാല വൈസ് ചാൻസലർമാരുടെ നിയനമത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണർക്ക് നൽകുന്നതാണ് യുജിസിയുടെ പുതിയ പരിഷ്കാരം. അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങളിലാണ് ഗവർണർക്ക് പൂർണ അധികാരം നൽകിയിരിക്കുന്നത്. വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി അധ്യക്ഷനെയും ഇനി ഗവർണർക്ക് നിർദേശിക്കാം.

വൈസ് ചാൻസലർ സ്ഥാനത്തേക്ക് അഞ്ച് പേരുകൾ സെർച്ച് കമ്മിറ്റിക്ക് ചാൻസലറുടെ പരിഗണനയ്ക്ക് വിടാം. ഈ പേരുകളിൽ ഒരാളെ ചാൻസലർക്ക് വിസിയായി നിയമിക്കാം. പുനർ നിയമനത്തിനും അനുമതിയുണ്ട്. കേന്ദ്ര, സംസ്ഥാന സർവകലാശാലകൾക്ക് പുതിയ ചട്ടം ബാധകമാണ്. ഇതിന് വിരുദ്ധമായി നടത്തുന്ന വിസി നിയമനം അസാധുവാകുമെന്നും യുജിസി ചട്ടങ്ങളിൽ പറയുന്നു. നിയമം പ്രാബല്യത്തിൽ വന്നാൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാകും. 2018 ലെ യുജിസി വിജ്ഞാപനത്തിൽ നിയമനാധികാരം ആർക്കെന്ന് കൃത്യമായി രേഖപ്പെടുത്താതിരുന്നത് സർക്കാർ ഗവർണർ പോരിന് വഴിവച്ചിരുന്നു.

Full pow­er to appoint Vice-Chan­cel­lors to Gov­er­nor : Cen­ter amends UGC rules

Exit mobile version