താലിബാന്‍ മാതൃകയില്‍ മതമൗലികവാദത്തിന് പോപ്പുലര്‍ ഫ്രണ്ടിനെതിരെ തെളിവുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്. മറ്റു സംസ്ഥാനങ്ങളിലുള്ളവരെ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കേരളത്തിലെത്തിച്ച് പരിശീലനം നടത്തിയെന്നും എന്‍ഐഎ ആരോപിക്കുന്നുണ്ട്. കൂടുതല്‍ രേഖകള്‍ പിടിച്ചെടുത്തത് കൊല്‍ക്കത്തയില്‍ നിന്നാണ്, ഇതു സംബന്ധിച്ച് കൂടുതല്‍ പേരെ അറസ്റ്റു ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്തവരേയും അറസ്റ്റിലായവരേയും എന്‍ഐഐ ആസ്ഥാനത്ത് ചോദ്യം ചെയ്തു.
കൊലപാതകങ്ങളില്‍ പിഎഫ്‌ഐ നേതാക്കളുടെ പങ്കിനെകുറിച്ച് എന്‍ഐഎ തുടരന്വേഷണം നടത്തും. ആഭ്യന്തര മന്ത്രാലയത്തിന് എന്‍ഐഎ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനുള്ള നിര്‍ദ്ദേശം ഉള്‍പ്പെടുത്തുമെന്നാണ് വിവരം. ഇന്നലെയാണ് എന്‍ഐഎയുടെ നേതൃത്വത്തില്‍ രാജ്യ വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുക്കയും ദേശീയ സംസ്ഥാന നേതാക്കളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്.
English summary; Fundamentalism in the Taliban Model; NIA has evidence against Popular Front: More people will be arrested
You may also like this video;