ഷീറ്റുറബ്ബറുണ്ടാക്കുന്ന കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി റബ്ബര്‍ബോര്‍ഡ് ധനസഹായം നല്‍കുന്നു. റബ്ബര്‍പാലിന്റെയും ആര്‍.എസ്.എസ്. 4 ഷീറ്റിന്റെയും വിപണിവിലകളിലെ വ്യത്യാസം കണക്കാക്കി കിലോഗ്രാമിന് പരമാവധി രണ്ടു രൂപ വരെ കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി നല്‍കുന്നതിനാണ് ബോര്‍ഡ് പദ്ധതിയിട്ടിരിക്കുന്നത്. റബ്ബറുത്പാദകസംഘങ്ങളിലോ റബ്ബര്‍ബോര്‍ഡ് കമ്പനികളിലോ ഷീറ്റുറബ്ബര്‍ നല്‍കുന്ന കര്‍ഷകര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 2021 ഡിസംബര്‍ മുതല്‍ 2022 ഫെബുവരി വരെ മൂന്നു മാസത്തേക്കുള്ള പദ്ധതിക്കാലത്ത് ഒരു കര്‍ഷകന് പരമാവധി 5000 രൂപ വരെ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. ധനസഹായത്തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യുന്നതാണ്.
കേരളത്തില്‍ 2021 ഒക്ടോബര്‍ മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ റബ്ബറുത്പാദനത്തെ കാര്യമായി ബാധിക്കുകയും ആഭ്യന്തരവിപണിയില്‍ റബ്ബറിന്റെ ലഭ്യതക്കുറവ് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം സെപ്റ്റംബര്‍ മാസം വരെ റബ്ബറുത്പാദനത്തില്‍ വര്‍ദ്ധനയുണ്ടായിരുന്നു. റബ്ബര്‍വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യവുമുണ്ടെങ്കിലും മോശപ്പെട്ട കാലാവസ്ഥമൂലം ഒക്ടോബര്‍ മുതല്‍ ഉത്പാദനം മന്ദഗതിയിലാണ്. റബ്ബറുത്പാദനം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് നവംബര്‍ മുതല്‍ ഫെബുവരി വരെയുള്ള മാസങ്ങളിലാണ്. എന്നാല്‍, ഈ വര്‍ഷത്തെ രൂക്ഷമായ കാലാവസ്ഥാസാഹചര്യങ്ങള്‍ റബ്ബര്‍മേഖലയില്‍ കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പ്രകൃതിദത്ത റബ്ബറുത്പാദനത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുള്ളതായി കാണാം. അതനുസരിച്ച് ഷീറ്റുറബ്ബറിന്റെ ഉത്പാദനം കൂടിയിട്ടുമില്ല. യഥാര്‍ത്ഥത്തില്‍ ഈ സാമ്പത്തികവര്‍ഷത്തെ ആദ്യപാദത്തിലെ ഷീറ്റുറബ്ബറുത്പാദനം 2019–20‑ലെ ഇതേ കാലയളവിലേതിനെ അപേക്ഷിച്ച് 2.5 ശതമാനം കുറവാണ്. വിപണിയില്‍ റബ്ബര്‍പാലിന് മെച്ചപ്പെട്ട വില കിട്ടുന്നതിനാല്‍ റബ്ബര്‍പാല്‍വിപണനം കൂടിയതാണ് ഇതിനു കാരണം. ഷീറ്റുറബ്ബര്‍ ഉത്പാദിപ്പിക്കാന്‍ കൂടുതല്‍ സമയവും പണച്ചെലവും കഷ്ടപ്പാടും ആവശ്യമായതിനാല്‍ മെച്ചപ്പെട്ട വില കിട്ടിയില്ലെങ്കില്‍ കര്‍ഷകര്‍ തയ്യാറാകില്ല.
ഷീറ്റുറബ്ബറിന്റെ ദൗര്‍ലഭ്യം കൂടിയ തോതിലുള്ള ഇറക്കുമതിക്ക് കാരണമാകും. അതിനാല്‍ ഷീറ്റുറബ്ബറില്‍നിന്ന് റബ്ബര്‍പാലിലേക്കുള്ള വലിയമാറ്റം റബ്ബര്‍കൃഷിമേഖലയ്ക്ക് ഗുണകരമാകില്ല. കര്‍ഷകരുണ്ടാക്കുന്ന എല്ലാ വിധത്തിലുള്ള റബ്ബറുത്പന്നങ്ങളുടെയും വില കുറയാനും ഇത്് കാരണമാകും. അത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഷീറ്റുറബ്ബറുത്പാദനം കൂട്ടുന്നതിന് കര്‍ഷകരെ പോത്സാഹിപ്പിക്കുന്നതിനായി റബ്ബര്‍ബോര്‍ഡ് ഒരു ഹസ്വകാല ധനസഹായ പദ്ധതി ആരംഭിക്കുന്നത്.
പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിന്റെ സ്റ്റേഷനുകളിലോ റീജിയണല്‍ ഓഫീസുകളിലോ കേന്ദ ഓഫീസിലെ കോള്‍സെന്‍ററിലോ ബന്ധപ്പെടാവുന്നതാണ്. കോള്‍സെന്‍റര്‍ നമ്പര്‍: 04812576622
ENGLISH SUMMARY:Funding for the manufacture of sheet rubber
You may also like this video