Site icon Janayugom Online

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരെ കൂടുതല്‍ തെളിവുകള്‍

സാമ്പത്തീക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരേ കൂടുതല്‍ തെളിവുകള്‍. തട്ടിപ്പിന് ഉപയോഗിച്ച വ്യാജ ബാങ്ക് രേഖകള്‍ പുറത്ത്. ലണ്ടനില്‍ നിന്ന് പണം എത്തി എന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താനായി കൃത്രിമമായി നിര്‍മ്മിച്ച വ്യാജ രേഖകളാണ് പുറത്ത് വന്നത്. ബാങ്ക് ഇടപാടുകളുടെ രേഖകളും ക്രൈം ബ്രാഞ്ചിനു ലഭിച്ചു.
എച്ച്‌എസ്ബിസി ബാങ്കിന്റെ പേരിലാണ് വ്യാജരേഖകള്‍ ചമച്ചത്. 2.62 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ പൗണ്ട് അക്കൗണ്ടില്‍ എത്തിയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ആയിരുന്നു ഇത്. ലണ്ടനില്‍ നിന്ന് കലിംഗ കല്യാണ്‍ ഫൗണ്ടേഷന്റെ അക്കൗണ്ടില്‍ പണം വന്നുവെന്നായിരുന്നു വ്യാജ രേഖ.

കറണ്ട് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്ബോള്‍ ഉണ്ടാകുന്നതിന് സമാനമായ രേഖയാണ് വ്യാജമായുണ്ടാക്കിയത്. ഈ രേഖ കാണിച്ചാണ് 10 കോടിയോളം രൂപ പരാതിക്കാരില്‍ നിന്ന് വാങ്ങിയത്.

ഇതിനുപുറമേ 40 കോടിയോളം രൂപയുടെ തട്ടിപ്പും മോന്‍സന്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീംകോടതി ഉത്തരവ് അടക്കം മോന്‍സന്‍ വ്യാജമായി നിര്‍മിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ നിരവധി വ്യാജ രേഖകള്‍ മോന്‍സന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്.


ഇത് കൂടി വായിക്കൂ: മോന്‍സന്‍ മാവുങ്കലിനു വേണ്ടി സാമ്പത്തീക തര്‍ക്കം പരിഹരിക്കാന്‍ നടന്‍ ബാല ഇടപെട്ടിട്ടുണ്ടെന്ന് ആക്ഷേപം


സുപ്രീംകോടതിയുടെ ഉത്തരവ് അടക്കം മോന്‍സണ്‍ വ്യാജമായി നിര്‍മിച്ചുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നിരവധി വ്യാജ രേഖകള്‍ മോന്‍സണിന്റെ വീട് റെയ്ഡ് ചെയ്ത് പിടികൂടിയിട്ടുണ്ട്. ഇവയെല്ലാം ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ച്‌ വരുകയാണ്.

വയനാട്ടില്‍ കാപ്പിത്തോട്ടം പാട്ടത്തിനെടുത്ത് നല്‍കാമെന്ന പേരില്‍ 1.62 കോടി തട്ടിയ കേസിലും ക്രൈംബ്രാഞ്ച് മോന്‍സണിന്റെ അറസ്റ്റ് രേഖപ്പടുത്തി. മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടം പാട്ടത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പത്തനംതിട്ട സ്വദേശിയില്‍ നിന്നാണ് പണം വാങ്ങിയത്.

Eng­lish sum­ma­ry; Fur­ther evi­dence against Mon­son Maun­gal, who was arrest­ed in a finan­cial fraud case

you may also like this video;

Exit mobile version