ബിജെപിയുടെ ഭാരത് അരി വിതരണത്തില്‍ പ്രതികരിച്ച് മന്ത്രി ജിആർ അനിൽ. ഭാരത് അരിയിലൂടെ രാഷ്ട്രീയം കാണിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇത് അൽപ്പത്തരമെന്നും മന്ത്രി പറഞ്ഞു. പതിനാലായിരം കടകളിലും പ്രധാനമന്ത്രിയുടെ ചിത്രം വെക്കണം എന്നാണ് പറയുന്നത്. ഇതേ അരി തന്നെ ആണ് വിലകുറച്ചു നമ്മൾ നൽകുന്നത്. ഫെഡറൽ സംവിധാനതിന്മേൽ ഉള്ള കടന്നു കയറ്റം ആണ് കേന്ദ്രത്തിൽ നിന്നുണ്ടാകുന്നത്.
അരിയിൽ മോഡിയുടെ ചിത്രം വെക്കണോ എന്നത് സർക്കാർ ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതു വിതരണ മേഖലയ്ക്ക് തരാൻ ഉള്ള 1000 കോടി രൂപ ഇതുവരെ നൽകിയിട്ടില്ലെന്നും ഇത്തരം നിർദ്ദേശങ്ങൾ പാലിച്ചാലേ തുക തരികയുള്ളൂ എന്നുള്ളതാണോ കേന്ദ്ര നിലപാടെന്നു സംശയിക്കുന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
English Summary: g r anil reaction on bharat rice distribution
You may also like this video