Site icon Janayugom Online

ഗഗന്‍യാന്‍ ആദ്യ പരീക്ഷണം 21ന്

ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണം 21ന് നടത്തുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. ബഹിരാകാശത്തേക്ക് യാത്രക്കാരെ എത്തിക്കുന്നതിന് മുമ്പുള്ള ഐഎസ്ആര്‍ഒയുടെ ആദ്യ ഘട്ട പരീക്ഷണങ്ങളില്‍ ഒന്നാണ് ആളില്ലാ പരീക്ഷണ പറക്കലായ ടിവി ഡി-1 (ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ‑1). ക്ര്യൂ മൊഡ്യൂള്‍ റോക്കറ്റില്‍ നിന്നും വേര്‍പെട്ട് കുറച്ചു ദൂരം കൂടി സഞ്ചരിച്ച ശേഷം വെള്ളത്തിലേക്ക് പതിക്കുന്ന അബോര്‍ട്ട് മിഷനാണ് ഇതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. 21ന് ഗഗൻയാന്റെ നിര്‍ണായക ഘട്ടമായ ക്രൂ എസ്കേപ് സിസ്റ്റത്തിന്റെ പരീക്ഷണവുമുണ്ടാകുമെന്നും ജിതേന്ദ്ര സിങ് അറിയിച്ചു.

യാത്രികരെ ബഹിരാകാശത്തേക്കും തിരിച്ചും എത്തിക്കുന്നതാണ് ക്ര്യൂ മൊഡ്യൂള്‍. തിരികെ കടലില്‍ പതിക്കുന്ന മൊഡ്യൂള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഇന്ത്യൻ നാവിക സേന ശേഖരിക്കും.

Eng­lish Summary:Gaganyaan first test on 21st

You may also like this video

Exit mobile version