Site iconSite icon Janayugom Online

ശിഖര്‍ ധവാന് വെല്ലുവിളിയായി ഗെയ്‌ക്‌വാദ്

ഇന്ത്യയുടെ ഏകദിന ടീമില്‍ ഓപ്പണര്‍ സ്ഥാനത്ത് ശിഖര്‍ ധവാനു വെല്ലുവിളി ഉയര്‍ത്തി റിതുരാജ് ഗെയ്‌ക്‌വാദ്. ടി20 ടീമീല്‍ നിന്നും മോശം സ്‌ട്രൈക് റേറ്റിന്റെ പേരില്‍ സ്ഥാനം നഷ്ടപ്പെട്ട ധവാന്റെ കാര്യം ഏറെ കുറെ പരുങ്ങലിലാണ്. അതേസമയം രാജ്യാന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന മികച്ച പ്രകടനമാണ് ഗെയ്‌ക്‌വാദ് കാ­ഴ്ച­വ­ച്ചത്. വിജയ് ഹ­സാരെ ട്രോഫിയില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് ഗെയ്‌ക്‌വാദ് . അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്നു സെഞ്ചുറികള്‍ ഉള്‍പ്പടെ 150.75 ശരാശരിയില്‍ 603 റണ്‍സാണ് ഗെയ്‌ക്‌വാദിന്റെ സമ്പാദ്യം.

ഐപിഎല്ലിലെ മികച്ച പ്രകടനം നടത്തിയ ഗെയ്‌ക്‌വാദ് വിജയ് ഹസാരെയില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമതാണ്. ഈ പ്രകടനം താരം തുടര്‍ന്നാല്‍ അധികം വൈകാതെ തന്നെ ഇന്ത്യൻ ടീമിലെ വാതില്‍ തുറക്കും. എന്നാല്‍ വിജയ് ഹസാരെയില്‍ നിറം മങ്ങിയ അവസ്ഥയാണ് ധവാനുളളത്. 153 റണ്‍സൊഴിച്ചാല്‍ അഞ്ചു മത്സരങ്ങളില്‍ നിന്നും 40.60 ശരാശരിയില്‍ 203 റണ്‍സാണ് ധവാനുളളത്. എന്നാല്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാറുളള താരം മികച്ച ഒരു ഇന്നിങ്സ് കളിച്ചട്ട് കുറെകാലമായി. വരുന്ന ദക്ഷിണാഫ്രിക്കന്‍ ഏകദിന പരമ്പരയില്‍ തന്റെ സ്ഥാനം കാണുമോയെന്നും സംശയമാണ് സ്ഥിരതയാര്‍ന്ന പ്രകടനവുമായി ഗെയ്‌ക്‌വാദ് മുന്നേറുമ്പോള്‍ തന്റെ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ടി20യില്‍ പോലെ തന്നെ ഏകദിനത്തിലും തന്റെ സ്ഥാനം പരുങ്ങലിലാവും.

ENGLISH SUMMARY: Gaik­wad chal­lenges Shikhar Dhawan
You may also like this video

Exit mobile version