മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പഴവങ്ങാടി മണ്ഡലം കമ്മറ്റി ഇറക്കിയ പോസ്റ്ററില്‍ തെറ്റായി മാസം രേഖപ്പെടുത്തിയതിനെ ചൊല്ലി സമൂഹ മാധ്യമങ്ങളില്‍ പോര്‍വിളിയും വിഴുപ്പലക്കലും രൂക്ഷം.
ജനുവരി 30 ന് പകരം ഒക്‌ടോബര്‍ 30 എന്നാണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായി യൂത്ത് കോണ്‍ഗ്രസ് റാന്നി പഴവങ്ങാടി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഇട്ടിയപ്പാറയില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ അച്ചടിച്ചത്. ഇതിനു മുന്നില്‍ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ പുഷ്പാര്‍ച്ചനയും നടത്തി.
തുടര്‍ന്ന് ചിത്രം സോഷ്യല്‍മീഡിയ വഴി പ്രചരിച്ചതോടാണ് തെറ്റ് ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തിറങ്ങിയത്. സംഗതി വിവാദമായതോടെ സോഷ്യല്‍ മീഡിയയിലടക്കം ഈ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തീയതി മായ്ച്ചു കളഞ്ഞ് ബോര്‍ഡ് വെക്കാന്‍ ശ്രമം നടന്നുവെങ്കിലും പിന്നീട് ആ ബോര്‍ഡ് സ്ഥലത്തു നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു.
English Summary: Gandhi Martyrdom Day: Month changed on board prepared by Youth Congress, followed by controversy
You may also like this video