Site iconSite icon Janayugom Online

ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിങ് സന്ധുവും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍

ഇഷ്ടക്കാരെ ഇലക്ഷന്‍ കമ്മീഷണര്‍മാരായി നിയമിച്ച് കേന്ദ്രം. ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് പ്രധാനമന്ത്രി അധ്യക്ഷനായ സമിതി ഐഎഎസ് ഉദ്യോഗസ്ഥരായിരുന്ന ഗ്യാനേഷ് കുമാറിനെയും സുഖ്ബീര്‍ സിങ് സന്ധുവിനെയും കേന്ദ്ര ഇലക്ഷന്‍ കമ്മീഷണര്‍മാരായി തിരഞ്ഞെടുത്തു.
1998 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇരുവരും. ഗ്യാനേഷ് കേരള കേഡറും സന്ധു ഉത്തരാഖണ്ഡ് കേഡറുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇഷ്ടക്കാരെയാണ് പുതിയ തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരായി തെരഞ്ഞെടുത്തതെന്നത് സര്‍വീസ് രേഖകള്‍ തന്നെ വ്യക്തമാക്കുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിയമിതനായതോടെ ബിജെപിയുടെ രാഷ്ട്രീയ ലാക്കിന് ലക്ഷ്യം വച്ച രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്നിലെ ചാലകമായ ശ്രീ രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണത്തില്‍ സുപ്രധാന പങ്ക് ഗ്യാനേഷ് കുമാര്‍ നിര്‍വഹിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഭരണഘടനാ അനുച്ഛേദം 370 കേന്ദ്രം നടപ്പാക്കിയപ്പോഴും ഭരണപരമായ സര്‍വ്വ പിന്തുണയും ഗ്യനേഷ് കുമാര്‍ മന്ത്രാലയത്തിനു കീഴില്‍ ഉറപ്പു വരുത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശുപാര്‍ശയോ അനുകൂല നിലപാടോ ആണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ പദവിയിലേക്ക് ഗ്യാനേഷിനെ എത്തിച്ചതെന്നാണ് വിലയിരുത്തല്‍. അമിത് ഷാ യുടെ കോ ഓപ്പറേറ്റീവ് മന്ത്രാലയത്തില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് ഗ്യാനേഷ്. 

Eng­lish Summary:Ganesh Kumar and Sukhbir Singh Sand­hu are Elec­tion Commissioners
You may also like this video

Exit mobile version