ഉത്തര്‍പ്രദേശില്‍ ഗുണ്ടാ നേതാവും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയും എംഎല്‍എയു മായിരുന്ന മുഖ്താര്‍ അന്‍സാരിയെ കൊലക്കേസില്‍ പ്രാദേശിക കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചു. സെപ്തംബര്‍ 25ന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റ് പല കേസുകളിലും പ്രതിയായതിനാല്‍ ജയിലില്‍ കഴിയുകയായിരുന്നു മുഖ്താര്‍ അന്‍സാരി. 2009ല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കപില്‍ദേവ് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് നിലവിലെ ശിക്ഷ.
ജൂണില്‍ വരാണസി കോടതി മറ്റൊരു കൊലപാതക കേസില്‍ മുക്താര്‍ അന്‍സാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. മുഖ്താര്‍ അന്‍സാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി ഇഡി ഒക്ടോബര്‍ 15 ന് ഭൂമിയും കെട്ടിടവും 73.43 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ബാങ്ക് നിക്ഷേപങ്ങളും കണ്ടുകെട്ടി. അഞ്ച് തവണ എംഎല്‍എയായ മുഖ്താര്‍ അന്‍സാരി, 1991ല്‍ ഒരു കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. രാജ്യത്തുടനീളം മുഖ്താര്‍ അന്‍സാരിക്കെതിരെയുള്ള 15 ലധികം കേസുകളില്‍ വിചാരണ നടക്കുന്നത്. 61 ക്രിമിനല്‍ കേസുകളുമുണ്ട്.
English Summary;Gang leader and former MLA Mukhtar Ansari sentenced to 10 years in prison
You may also like this video