യുവതിയെ ബലമായി വാഹനത്തിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആറ്റിങ്ങൽ അവനവൻ ചേരി സ്വദേശി കിരണാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത പീഡനദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും.
അതേസമയം, ക്രൂര ബലാത്സംഗത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ സ്വകാര്യഭാഗങ്ങളിലും കൈക്കും തലക്കും മുഖത്തും പരിക്കുണ്ട്. വിവസ്ത്രയായി ഓടിയെത്തിയ യുവതിക്ക് പ്രദേശവാസികളാണ് വസ്ത്രങ്ങൾ നൽകിയത്. പിന്നീട് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയായിരുന്നു.
യുവതിയും പ്രതിയും പരിചയക്കാരായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവതിയെ ഇയാൾ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാണ് പരാതി. പീഡനം സഹിക്കാതെ യുവതി വിവസ്ത്രയായി ഇറങ്ങി ഓടി. യുവതി ഇറങ്ങി ഓടിയപ്പോൾ ഇയാൾ പിറകെ ഓടി വന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവതി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
english summary;Gang rape: The woman undergoing treatment suffered serious injuries to her private parts
you may also like this video;