Site iconSite icon Janayugom Online

സിദ്ദു മൂസെ വാലയെ കൊലപ്പെടുത്തിയ സംഘം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ടു

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പഞ്ചാബി ഗായകന്‍ സിദ്ദു മൂസെ വാലയയെ കൊലപ്പെടുത്തിയ സംഘം പദ്ധതിയിട്ടിരുന്നതായി പഞ്ചാബ് പൊലീസ്. സിദ്ദു മൂസെവാലെ കൊലക്കേസില്‍ അറസ്റ്റിലായ പ്രതിയാണ് പൊലീസിനോട് ഇക്കാര്യം വ്യക്തമാക്കിയത്. ലോറന്‍സ് ബിഷ്‌ണോയിയുടെ ഗുണ്ടാ സംഘമാണ് സല്‍മാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. മുംബൈയില്‍ തങ്ങി സല്‍മാന്‍ ഖാനെ നിരീക്ഷിച്ചിരുന്നു. സല്‍മാന്‍ ഖാന് നേരത്തെയും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സിദ്ദു മൂസെവാലെയുടെ അതേവിധി നേരിടേണ്ടിവരുമെന്ന് സന്ദേശത്തിലുണ്ടായിരുന്നു.

Eng­lish Summary:gang that killed Sid­du Moose Wala had planned to kill Salman Khan
You may also like this video

Exit mobile version