Site iconSite icon Janayugom Online

വേലിതന്നെ വിളവ് തിന്നുന്നോ? ഫോറസ്റ്റ് സ്റ്റേഷനില്‍ കഞ്ചാവ് കൃഷി: അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് വനം മന്ത്രി

ganjaganja

പത്തനംതിട്ട റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ കഞ്ചാവ് കൃഷി നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ വനം വകുപ്പ്. വിശദമായ അന്വേഷണം നടത്തുമെന്നും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ പരിശോധിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതേക്കുറിച്ച് എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫിസർ അന്വേഷണം നടത്തി കോട്ടയം ഡിഎഫ്ഒയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. 40ഓളം കഞ്ചാവ് ചെടികൾ ​ഗ്രോ ബാ​ഗുകളിലായി സ്റ്റേഷന് ചുറ്റും വളർത്തിയിരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

കഞ്ചാവ് ചെടികൾ കണ്ടെത്തിയിട്ടില്ലെന്നും കഞ്ചാവ് ചെടികൾ വളർത്തിയതിന്റെ ചിത്രങ്ങളാണ് റേഞ്ച് ഓഫിസർക്ക് ലഭിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: Gan­ja cul­ti­va­tion in for­est sta­tion: For­est min­is­ter directs investigation

You may also like this video

Exit mobile version