Site icon Janayugom Online

കോവിഷീല്‍ഡ് വാക്സിന്‍: സ്വകാര്യ ആശുപത്രിയിലെത്തുന്നവര്‍ക്ക് മാത്രം ഇടവേള കുറക്കാന്‍ കേന്ദ്രം

vaccine

വാക്സിന്‍ കയറ്റമതി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെ വിതരണത്തില്‍ അസമത്വം സൃഷ്ടിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും നല്‍കുന്ന കോവിഡ് പ്രതിരോധ വാക്സിനിലെ ഇടവേള കേന്ദ്രം കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പണം നല്‍കി വാക്സിന്‍ വാങ്ങുന്നവര്‍ക്കാണ് ഡോസ് ഇടവേളകളില്‍ മാറ്റം വരുത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  ഈ മാസം ആദ്യം, കേരള ഹൈക്കോടതി ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സിൻ ബുക്കിംഗ് പ്ലാറ്റ്ഫോമിൽ മാറ്റങ്ങൾ വരുത്താൻ ഉത്തരവിട്ടിരുന്നു. 12 മുതല്‍ 16 ആഴ്ച കഴിഞ്ഞാലാണ് രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കേണ്ടത്. അതേസമയം സ്വകാര്യ ആശുപത്രിയില്‍ നിന്ന് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഈ ഇടവേള പുതിയ ഉത്തരവ് പ്രകാരം ബാധകമായേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം അസ്ട്രസെനക കോവിഷീല്‍ വാക്സിന്‍ വാങ്ങുന്നവര്‍ക്ക് നാല് ആഴ്ചകള്‍ക്കുശേഷം രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കാം. അതേസമയം പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ എന്ന് മുതല്‍ നടപ്പിലാക്കുമെന്നതില്‍ വ്യക്തതയില്ല. വാക്സിന്‍ ഡോസുകളിലെ ഇടവേള സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും പ്രതികരിച്ചിട്ടില്ല.

 


ഇതുകൂടി വായിക്കുക: ഗർഭിണികൾ കോവിഡ്‌ വാക്സിൻ എടുക്കും മുൻപ്‌ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

 


 

ഇന്ത്യയുടെ മൊത്തം വാക്സിൻ ഉല്പാദനം മെയ് മുതൽ 300 ദശലക്ഷം ഡോസുകളായി വർധിച്ചു. ഉല്പാദനത്തിന്റെ നാലിലൊന്നിൽ താഴെ മാത്രമാണ് സ്വകാര്യ ആശുപത്രികൾ വിൽക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

Eng­lish sum­ma­ry: gap between cov­ishield vac­cine allow to smaller

you may also like this video

Exit mobile version