Site iconSite icon Janayugom Online

മാസങ്ങളായി മാലിന്യം ഭക്ഷണം: പടയപ്പയുടെ ആരോഗ്യത്തിന് ഭീഷണി

padayappapadayappa

ദീർഘകാലം മൂന്നാർ മേഖലയിൽ ജനങ്ങളുടെയും യാത്രക്കാരുടെയും അരുമയായിരുന്ന കാട്ടു​കൊ​മ്പ​ൻ പ​ട​യ​പ്പ​യു​ടെ ജീ​വ​ന് തന്നെ ഭീ​ഷ​ണി​യാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യം. കല്ലാറിലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്രത്തിൽ ഒ​ന്ന​ര​മാ​സ​മാ​യി ആ​ന ത​മ്പ​ടി​ച്ചി​രി​ക്കു​കയാണ്. പ​ച്ച​ക്ക​റി അ​വ​ശി​ഷ്ടം ഭ​ക്ഷി​ക്കാ​ൻ ദിവസേന മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ത്തി​ൽ എത്തുന്നുണ്ട്. 

ഇ​വി​ടെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന പ​ച്ച​ക്ക​റി അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളും ക​വ​റു​ക​ളു​മു​ണ്ട്. വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വ​രു​ന്ന ക​വ​റു​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​വയ്​ക്ക്​ ഉ​പ്പു​ര​സം ഉ​ള്ള​തി​നാ​ൽ ആ​ന​ക​ൾ കൂ​ടോ​ടെ അ​ക​ത്താ​ക്കും. ഈ ​കേ​ന്ദ്ര​ത്തി​ൽ പ​ട​യ​പ്പ സ്ഥി​രം സ​ന്ദ​ർ​ശ​ക​നാ​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ ഭീ​തി​യി​ലാ​യി​രു​ന്നു. അടുത്തിടെയായി ആളുകൾക്ക് നേരെയും വാഹനങ്ങൾക്ക് നേരെയും ആക്രമണ സ്വഭാവം കാട്ടി തുടങ്ങിയതോടെയാണ് പടയപ്പ വില്ലനായി മാറുന്നത്. 

കാട്ടാന പ്ലാന്റിൽ വരാതെ ഇരിക്കാൻ പ​ച്ച​ക്ക​റി അ​വ​ശി​ഷ്ട​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ന്​ പു​റ​ത്ത് ആ​ന​ക്ക്​ ഭ​ക്ഷി​ക്കാ​ൻ കൂ​ട്ടി​യി​ടു​കയാണെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന ക​യ​റു​ന്ന​ത് ത​ട​യാ​ൻ പു​റ​ത്ത് ഇ​ത്ത​ര​ത്തി​ൽ പ​ച്ച​ക്ക​റി​ക​ൾ കൂ​ട്ടി​യി​ടു​ന്ന​തിനെതിരെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും രംഗത്ത് വന്നിട്ടുണ്ട്.

മൂ​ന്നാ​ർ കാ​ടു​ക​ളി​ലെ ഏ​റ്റ​വും ത​ല​യെ​ടു​പ്പു​ള്ള കൊ​മ്പ​നാ​ണ് പ​ട​യ​പ്പ. മു​മ്പ്​ മാ​ട്ടു​പ്പെ​ട്ടി​യി​ലു​ൾ​പ്പെ​ടെ പ്ലാ​സ്റ്റി​ക് ഭ​ക്ഷി​ച്ച് കാ​ട്ടാ​ന​ക​ൾ ചെ​രി​ഞ്ഞ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ആനയുടെ വയറ്റിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെടുത്തായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ന മാ​ലി​ന്യ​കേ​ന്ദ്ര​ത്തി​ൽ ക​യറാതിരിക്കുന്നതിനും ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന ആ​വ​ശ്യം ശക്തമാണ്. 

Eng­lish Sum­ma­ry: Garbage food for months: Threat to papaya health

You may also like this video

Exit mobile version