Site iconSite icon Janayugom Online

ഗാസ സമാധാന സമിതി ; വിയോജിപ്പുമായി ഇസ്രയേല്‍

ഗാസയിലെ സമാധാന സമിതി അംഗങ്ങളെ തെരഞ്ഞെടുത്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെപിന്റെ തീരുമാനത്തില്‍ വിയോജിച്ച് ഇസ്രയേല്‍. നിയമനങ്ങള്‍ ഇസ്രയേലുമായി ആലോചിച്ചല്ല നടത്തിയതെന്നും രാജ്യത്തിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. തങ്ങളുടെ ആശങ്ക യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അറിയിക്കാൻ ഇസ്രയേൽ വിദേശ മന്ത്രിയെ നെതന്യാഹു ചുമതലപ്പെടുത്തി.

ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാർദ്‌ കുഷ്നർ, തുർക്കി വിദേശ മന്ത്രി ഹക്കൻ ഫിദാൻ തുടങ്ങിയവരെയാണ്‌ ട്രംപ്‌ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്‌. സമിതിയിൽ കൂടുതൽപേരെ ഉൾപ്പെടുത്തുമെന്നും ട്രംപ്‌ അറിയിച്ചിരുന്നു. പാകിസ്ഥാൻ പ്രാധാനമന്ത്രി, ജോർദാൻ പ്രധാനമന്ത്രി തുടങ്ങിയവരെയും സമിതിയിലേക്ക്‌ ട്രംപ്‌ ക്ഷണിച്ചിട്ടുണ്ട്‌. തുർക്കിയുടെയും ഖത്തറിന്റെയും പ്രാതിനിധ്യത്തെയാണ്‌ ഇസ്രയേൽ പ്രധാനമായും എതിർക്കുന്നത്‌.

Exit mobile version