Site iconSite icon Janayugom Online

നെറ്റ് പരീക്ഷക്ക് ഫീസ് കെട്ടാൻ രാത്രി സെപ്ടിക്ക് ടാങ്ക് ക്ളീനിംഗിനുപോയ ഒരാളുണ്ട് ;അയാള്‍ ഞാനാണ് :കെ എസ് രതീഷ്

RatheeshRatheesh

ആത്മഹത്യകള്‍ ഒന്നിനും ഒരു പരിഹാരമാകുന്നില്ല.വിദ്യാര്‍ത്ഥികളുടെ മരണം വേദനയാണ് അതും പഠിക്കാന്‍ പണം ഇല്ലാതെ ഈ കാലഘട്ടത്തിലും ആത്മഹത്യചെയ്യെണ്ടിവതുന്നത്.പാലക്കാട് ഉമ്മിനിയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മൂന്നാം വര്‍ഷ ബീ. കോം വിദ്യാര്‍ത്ഥി ബീന ആഗ്രഹിക്കന്ന ജീവിതം ബാക്കിയാക്കി പോയി. ഇവിടെയാണ് കെ എസ് രതീഷ് എന്ന എഴുത്തുകാരന്റെ ഫേസ്സ് ബുക്ക് പോസ്റ്റ് വയറലാകുന്നത്. “അനാഥ മന്ദിരത്തില്‍ നിന്നും പുത്തിറങ്ങിയ യുവാവ് നെറ്റ് പരീക്ഷ എഴുതാന്‍ ഫീസടയക്കാനായി സെപ്ടിക് ടാങ്ക് ക്ലീനിംഗിന് പോയി ഇപ്പോള്‍ ഗസറ്റ് റാങ്കിലുള്ള അദ്ധ്യാപകനും കോരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനുമാണ്” .

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

അനാഥമന്ദിരത്തിൽ നിന്ന് നിന്ന് പുറത്തായ കാലത്ത് നെറ്റ് പരീക്ഷക്ക് ഫീസ് കെട്ടാൻ രാത്രിയിൽ എറണാകുളത്തേക്ക് സെപ്ടിക്ക് ടാങ്ക് ക്ളീനിംഗിനുപോയ ഒരാളുണ്ട്.ഡിഗ്രിയും പിജിയും,ബി.എഡും ഹോട്ടലിലും ബാറിലും ക്ലബ്ബിലും തട്ടുകടയിലും പിന്നെ കറിപൗഡർ വിറ്റുനടന്നും അഭിമാനത്തോടെ പൂർത്തിയാക്കിയ അയാളിപ്പോൾ ഹയർസെക്കൻഡറിയിൽ ഗസറ്റഡ് റാങ്കിൽ മാഷാണ്..
ദേ, അയാള് ഞാനാണ്, ആവർത്തിച്ചു പറയട്ടെ,യുവാക്കളേ നിങ്ങളീ ജീവിതത്തോട് നീതി പുലർത്തുക,സ്വന്തം തോളിൽ പിടിച്ച് എഴുന്നേറ്റ് നടക്കാൻ ശീലിക്കുക. 
*കുറിപ്പ്:ഒരു ഭീകര മാന്യനായും മാതൃകാ പുരുഷുവായും തെറ്റിദ്ധരിക്കരുതെന്ന് മുന്നറിയിപ്പ്.”

Eng­lish Sum­ma­ry : gazetted rank offi­cer ratheesh shares post on beenas case

you may also like this video

Exit mobile version