നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 13.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന് കേന്ദ്രം. 2021–22 സാമ്പത്തിക വര്‍ഷത്തിലെ സമാനകാലയളവിലെ മൊത്ത ആഭ്യന്തര വളര്‍ച്ച (ജിഡിപി) 20.1 ശതമാനമായിരുന്നു. കോവിഡിനെ തുടര്‍ന്ന് 2020ല്‍ വളര്‍ച്ചാ നിരക്കിലുണ്ടായ അഭൂതപൂർവമായ 24 ശതമാനം സങ്കോചത്തിനു ശേഷമാണ് ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ ജിഡിപി 4.1 ശതമാനമായിരുന്നു. ആ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായിരുന്നു. അതേസമയം ഈ വര്‍ഷം ആദ്യപാദത്തിലെ വളര്‍ച്ചാ നിരക്ക് റിസര്‍വ് ബാങ്ക് പ്രവചിച്ച 16.2 ശതമാനത്തിനേക്കാള്‍ കുറവാണ്. 7.2 ശതമാനം വളര്‍ച്ചയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ പ്രവചിച്ചിരിക്കുന്നത്.
English Summary: GDP growth also: 13.5 percent in the first quarter
You may like this video also