Site iconSite icon Janayugom Online

രാജ്യത്ത് ജിഡിപി വളര്‍ച്ച 4.4 ശതമാനം മാത്രം

ജിഡിപി വളര്‍ച്ചയില്‍ ഇടിവ്. നടപ്പ് സാമ്പത്തിക വർഷത്തിലെ ഒക്ടോബർ‑ഡിസംബർ പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച 4.4 ശതമാനമായി കുറഞ്ഞു. മുൻ വർഷം ഇതേ കാലയളവില്‍ 11.2 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 13.5 ശതമാനവും ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 6.2 ശതമാനവും വളര്‍ച്ചയുണ്ടായിരുന്നു.

ഉല്പാദനരംഗത്ത് 1.1 ശതമാനം സങ്കോചമാണ് ഉണ്ടായിരിക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനം വളര്‍ച്ച കൈരിക്കുമെന്നും നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസ് വിലയിരുത്തുന്നു. 2022 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്കിലും മാറ്റമുണ്ട്. 8.7 ശതമാനമായിരുന്നു നേരത്തെയുള്ള വളര്‍ച്ച. ഇത് 9.1 ശതമാനമായി പുനഃക്രമീകരിച്ചിട്ടുണ്ട്. 

Eng­lish Summary;GDP growth in the coun­try is only 4.4 percent

You may also like this video

Exit mobile version